Aകുള്ളൻ ഗ്രഹങ്ങൾ
Bഗ്രഹങ്ങൾ
Cഉപഗ്രഹങ്ങൾ
Dഛിന്നഗ്രഹങ്ങൾ
Answer:
B. ഗ്രഹങ്ങൾ
Read Explanation:
ഗ്രഹങ്ങളുടെ രൂപീകരണം
ഗ്രഹങ്ങൾ വികസിച്ചുവന്നത് താഴെ പറയുന്ന ഘട്ടങ്ങളിലൂടെയാണ് നെബുലക്കുള്ളിലെ വാതകക്കൂട്ടങ്ങളുടെ കേന്ദ്രീകരണങ്ങളാണ് നക്ഷത്രങ്ങൾ.
ഈ വാതകക്കൂട്ടത്തിനുള്ളിലെ ഗുരുത്വാകർഷണ ബലം ഒരു അകക്കാമ്പിൻ്റെയും അതിനെ വലംവയ്ക്കുന്ന വാതകങ്ങളും പൊടിപടലങ്ങളുമടങ്ങിയ ആവരണത്തിൻ്റെയും രൂപീകരണത്തിനും കാരണമായി.
അടുത്ത ഘട്ടത്തിൽ നക്ഷത്രങ്ങളെ ചുറ്റിനിന്ന മേഘരൂപങ്ങൾ ഘനീഭവിച്ച് ചെറുഗോളക വസ്തുക്കൾ രൂപംകൊണ്ടു.
ഗ്രഹങ്ങളുടെ രൂപീകരണത്തിന് അടിസ്ഥാനമായ ഈ ചെറുഗോളങ്ങളെ 'പ്ലാനറ്റെസിമലുകൾ' എന്ന് വിളിക്കുന്നു.
ഈ ചെറുഗോളങ്ങൾക്കിടയിലെ കൂട്ടിയിടിമൂലവും ഗുരുത്വാകർഷണംമൂലവും ഇവയുടെ വലിപ്പം കൂടിവന്നു.
അടുത്തഘട്ടത്തിൽ നിരവധിയായ പ്ലാനറ്റെസിമലുകൾ പരസ്പരം കൂട്ടിച്ചേർന്ന് ഏതാനും ചില വലിയ ഗോളങ്ങളായി പരിണമിച്ചു. ഇതാണ് ഗ്രഹങ്ങൾ.
നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്നതും ഗോളാകൃതി പ്രാപിക്കാനാവശ്യമായ മാസ് ഉള്ളതും മറ്റ് ഗ്രഹങ്ങൾ കടന്നു കയറാത്ത പരിക്രമണ പാതയുള്ളതുമായ ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ.
'അലഞ്ഞുതിരിയുന്നവൻ' എന്നാണ് 'പ്ലാനറ്റെ' (Planete) എന്ന ഗ്രീക്ക് വാക്കിനർഥം.
ഗ്രഹങ്ങൾ സൂര്യനുചുറ്റും സഞ്ചരിക്കുന്ന പാതയെ ഓർബിറ്റ് എന്നാണ് പറയുന്നത്.
ഗ്രഹങ്ങളുടെ സഞ്ചാരപഥം അണ്ഡാകൃതിയിൽ (Elliptical Orbital Shape) ഉള്ളതാണ്.
ഗ്രഹങ്ങൾ സ്വയം പ്രകാശിക്കുന്നില്ല.
സൂര്യന്റെ പ്രകാശത്തെ ഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്നതു കൊണ്ടാണ് അവയെ നമുക്ക് കാണാൻ കഴിയുന്നത്.