- നദികളുടെ ഉപരിഘട്ടം (Upper Course) എന്നത് നദി ഉത്ഭവിക്കുന്ന ഉയർന്ന പ്രദേശങ്ങൾ മുതൽ, താരതമ്യേന കുത്തനെയുള്ള ചരിവുകളിലൂടെ ഒഴുകുന്ന ഭാഗമാണ് 
- ഉപരിഘട്ടത്തിൽ നിരവധി റില്ലുകൾ കൂടിചേർന്ന് അരുവികൾ ആകുന്നു. 
- ഒഴുകുന്ന വെള്ളം ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടാക്കുന്ന വളരെ ചെറിയ ചാലുകളാണ് റില്ലുകൾ. 
- നദിയുടെ ഉപരിഘട്ടം (Upper Course) രൂപം കൊള്ളുന്നതിലെ ഒരു അടിസ്ഥാന പ്രക്രിയയാണിത് 
- റില്ലുകളേക്കാൾ വലുതും സ്ഥിരമായി ജലം ഒഴുകുന്നതുമായ നീർച്ചാലുകളാണ് അരുവികൾ. 
- പലപ്പോഴും, അനേകം റില്ലുകൾ കൂടിച്ചേർന്നല്ല, മറിച്ച് ഭൂഗർഭജലസ്രോതസ്സുകളിൽ നിന്നും മഴയിൽ നിന്നും നേരിട്ട് അരുവികൾ ഉണ്ടാകുന്നു. 
- ഈ അരുവികളാണ് പിന്നീട് കൂടിച്ചേർന്ന് ഒരു നദിയുടെ ഉപരിഘട്ടത്തിന് രൂപം നൽകുന്നത് 
- ഡെൽറ്റകൾ രൂപപ്പെടുന്നത് നദിയുടെ കീഴ്ഘട്ടത്തിലാണ് 
- ഓക്സ്ബോ തടാകങ്ങൾ രൂപപ്പെടുന്നത് നദിയുടെ മധ്യഘട്ടത്തിലും (Middle Course) കീഴ്ഘട്ടത്തിലുമാണ് (Lower Course). 
- സൂക്ഷ്മമായ മണൽ തരികളും എക്കലും നിക്ഷേപിക്കപ്പെടുന്നത് നദിയുടെ കീഴ്ഘട്ടത്തിലാണ് (Lower Course). 
- നദിയുടെ ഉപരിഘട്ടം സ്ഥിതിചെയ്യുന്നത് പർവതപ്രദേശങ്ങളിലാണ്