നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സെക്രട്ടറി?
Aസർദാർ പട്ടേൽ
Bഫസൽ അലി
Cവി.കെ. കൃഷ്ണമേനോൻ
Dവി.പി. മേനോൻ
Answer:
D. വി.പി. മേനോൻ
Read Explanation:
ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്നവി.പി. മേനോൻ (1893-1965).
വിഭിന്ന ഭരണവ്യവസ്ഥകളാൽ വൈചിത്ര്യപൂർണ്ണമായിരുന്നു സ്വാതന്ത്ര്യപൂർവ ഇന്ത്യ. മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്കാരത്തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായ് പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി. മേനോന്റെ ഉപദേശവും സഹായവുമാണ്.