നാഡീകോശങ്ങൾ അഥവാ ന്യൂറോണുകൾ എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷ കോശങ്ങളാണ് നാഡീവ്യൂഹത്തിന്റെ അടിസ്ഥാന ഘടകം. ദശലക്ഷക്കണക്കിന് നാഡീകോശങ്ങൾ ഉൾപ്പെടുന്നതാണ് നാഡീവ്യൂഹം. നാഡീവ്യൂഹത്തിന്റെ അടിസ്ഥാനഘടകമായ നാഡീകോശത്തിന് പ്രധാനമായും ഒരു കോശശരീരവും ആക്സോൺ, ഡെൻഡ്രൈറ്റുകൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ടുതരം നാഡീകോശ തന്തുക്കളുമാണുള്ളത്