Challenger App

No.1 PSC Learning App

1M+ Downloads
നിത്യഹരിതവനങ്ങളും ഇലകൊഴിയും മരങ്ങളും ഇടകലർന്ന വനപ്രദേശം ?

Aഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ

Bഅർധനിത്യ ഹരിതവനങ്ങൾ

Cഇലപൊഴിയും മൺസൂൺ വനങ്ങൾ

Dപർവതവനങ്ങൾ

Answer:

B. അർധനിത്യ ഹരിതവനങ്ങൾ

Read Explanation:

ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും അർധ നിത്യഹരിതവനങ്ങളും

  • എല്ലാ കാലത്തും ഈ വനങ്ങൾ നിത്യഹരിതമായി നിൽക്കുന്നു.

  • പശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചരിവിലും ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കാണപ്പെടുന്നു.

  • വാർഷിക വർഷപാതം വളരെ കൂടുതലുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു.

  • ശരാശരി വാർഷിക വർഷപാതം 200 സെന്റീമീറ്ററിന് മുകളിൽ

  • വാർഷിക ശരാശരി ഊഷ്‌മാവ് 22°C മുകളിൽ

  • പ്രധാനമായി കാണപ്പെടുന്ന മരങ്ങൾ ഈട്ടി (റോസ്‌ഡ്), ആഞ്ഞിലി (അയനി), കരിമരുത് (എബനി)

  • ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് മോത്ത് കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം ആണ് ഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങൾ.

  • ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളുടെ മഴ കുറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്നതാണ് അർധനിത്യ ഹരിതവനങ്ങൾ

  • നിത്യഹരിതവനങ്ങളും ഇലകൊഴിയും മരങ്ങളും ഇടകലർന്ന വനപ്രദേശം - അർധനിത്യ ഹരിതവനങ്ങൾ

  • അർധനിത്യ ഹരിതവനങ്ങളിലെ പ്രധാനപ്പെട്ട മരങ്ങൾ വെള്ള അകിൽ, ഹൊള്ളോക്ക്, കൈൽ


Related Questions:

റബ്ബർ ബോർഡ് പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്റെ പേരെന്താണ് ?
പൈൻ, ദേവതാരു എന്നീ വൃക്ഷങ്ങൾ ഏത് വനവിഭാഗത്തിൽ പെടുന്നു ?
Name the forests in which teak is the most dominant species?
വന്യ ജീവി സംരക്ഷണ നിയമം നിലവിൽ വന്നത് ഏതു വർഷം ?
കാലാവസ്ഥാ വ്യതിയാനം ലഘുകരിക്കുന്നതിന് വനങ്ങൾ നൽകുന്ന ഇനിപ്പറയുന്ന ആവാസവ്യവസ്ഥാ സേവനങ്ങളിൽ ഏതാണ് സഹായിക്കുന്നത് ?