Challenger App

No.1 PSC Learning App

1M+ Downloads
നിരന്തരവും തുടർച്ചയായതുമായ വിലയിരുത്തലുകളുയുടെ പ്രത്യേകത ?

Aഅത് കുട്ടികളുടെ ക്രമാനുഗത പുരോഗതി അളക്കാൻ സഹായകമാണ്

Bഅത് കുട്ടികളിൽ പരീക്ഷാഭയം ഇല്ലാതാക്കുന്നു

Cഅത് അധ്യാപന വിലയിരുത്തലിന് പ്രയോജനപ്രദമാകുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • വിലയിരുത്തൽ
  • പാഠഭാഗത്തിൻ്റെ /  യൂണിറ്റിൻ്റെ വിനിമയത്തിനു ശേഷം 'എന്തൊക്കെ പഠനനേട്ടങ്ങൾ കൈവരിച്ചു' എന്ന് വിലയിരുത്തുന്ന പ്രക്രിയയെ പഠനത്തെ വിലയിരുത്തൽ എന്നു പറയുന്നു.
  • നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ / Continuos And Comprehensive Evaluation (CCE)
    • പഠിതാവിൽ  അനസ്യൂതമായി  നടക്കുന്ന ഒരു പ്രക്രിയയാണ് പഠനം. അതുകൊണ്ടുതന്നെ ശേഷികളും ധാരണകളും എത്രത്തോളം നേടി എന്ന് പരിശോധിക്കുന്ന വിലയിരുത്തൽ പ്രക്രിയയും നിരന്തരമായിരിക്കണം.
    • സമഗ്രമായ വിലയിരുത്തൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പഠിതാവിൻ്റെ  വൈജ്ഞാനികവും സാമൂഹിക-വൈകാരിക മേഖലകളിലെ വിലയിരുത്തലും ആണ്
    • രണ്ടു മേഖലകളിൽ ആയാണ് നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ നിർവഹിക്കപ്പെടുന്നത്.
    • ഇന്നത്തെ വിലയിരുത്തൽ പ്രക്രിയ അറിയപ്പെടുന്നത് - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (CCE) 
    • കുട്ടിയുടെ പഠനപുരോഗതി നിർണയിക്കുന്നത് - CE യുടേയും TE യുടേയും രേഖപ്പെടുത്തൽ 
    • മൂല്യനിർണ്ണയത്തിന്റെ ആധുനിക സങ്കല്പം നിരന്തരമായ ഒരു പ്രക്രിയയായി കണക്കാക്കുന്നത് - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം
    • ഒരു വിദ്യാർത്ഥിയുടെ സമഗ്രപ്രകടനത്തെ വിലയിരുത്താൻ ഉപയോഗിക്കുന്ന മൂല്യനിർണ്ണയ രീതി - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം
    • ആധുനിക വിദ്യാഭ്യാസം നിർദ്ദേശിക്കുന്നത് - എഴുത്തു പരീക്ഷകൾക്കു പുറമേ നിരീക്ഷണത്തിലൂടെ കുട്ടികളുടെ കഴിവുകൾ വിലയിരുത്തുക
    • നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം നടത്തുന്നത് - കുട്ടികളുടെ നാനാമേഖലകളിലുമുള്ള കഴിവ് പരിഗണിക്കുന്നതിന്
    • ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ സ്കൂൾ തലത്തിൽ ഉപയോഗിച്ചു വരുന്ന വിലയിരുത്തൽ രീതി - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം

 

  1. വൈജ്ഞാനിക മേഖല
  2. സാമൂഹിക - വൈകാരിക മേഖല
  • വൈജ്ഞാനിക മേഖലയിലെ വികാസം സംബന്ധിച്ച വിലയിരുത്തൽ :- 

1. നിരന്തര വിലയിരുത്തൽ

  • മൂന്ന് രീതിയിൽ ഉള്ള നിരന്തര വിലയിരുത്തലുകൾ
  1. പഠന പ്രക്രിയയുടെ വിലയിരുത്തൽ
  2. പോർട്ട് ഫോളിയോ വിലയിരുത്തൽ
  3. യൂണിറ്റ് തല വിലയിരുത്തൽ

2. ടേം വിലയിരുത്തൽ

  •  ക്ലാസ്റൂം പ്രവർത്തനങ്ങളിലൂടെ ഓരോ പഠിതാവും എത്രത്തോളം പഠനനേട്ടങ്ങൾ കൈവരിച്ചുവെന്ന് ഓരോ  ടേംമിൻ്റെ അവസാനവും വിലയിരുത്തുന്നു.
  • സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തൽ :-

വൈജ്ഞാനിക മേഖലയെ പോലെ തന്നെ പ്രധാനമാണ് സാമൂഹിക - വൈകാരിക മേഖലയിലെയും വിലയിരുത്തൽ. Learning to know, Learning to do, Learning to live together, Learning to be എന്നിവയുമായി ബന്ധപ്പെട്ട നൈപുണികളാണ് ഇവിടെ വിലയിരുത്തുന്നത്.

  • സാമൂഹിക-വൈകാരിക  മേഖലയിലെ വിലയിരുത്തലുമായി ബന്ധപ്പെട്ട നൈപുണികൾ :-
  1. ആശയവിനിമയശേഷി
  2. വ്യക്ത്യന്തര നൈപുണി
  3. സഹഭാവം
  4. വികാരങ്ങളുമായി പൊരുത്തപ്പെടൽ
  5. മാനസിക സമ്മർദ്ദങ്ങളുമായി  പൊരുത്തപ്പെടൽ
  6. പ്രശ്നപരിഹരണ ശേഷി
  7. തീരുമാനമെടുക്കൽ
  8. വിമർശനാത്മക ചിന്ത
  9. സർഗാത്മക ശേഷി
  10. സ്വയാവബോധം

Related Questions:

When a person understands why a lever helps them lift a heavy object, they are applying knowledge from:

Arrange the following teaching processes in order:

(i) Evaluation

(ii) Formulation of objectives

(iii) Presentation of materials

(iv) Relating present knowledge with previous knowledge

Which of the following is NOT a compulsory part of year plan?
Which among the following represent the ability of a person who revises judgments and changes behavior in light of new evidence?

"Curriculum embodies all the experiences which are utilized by the school to attain the aims of education" Who said

  1. H.L. Laswell
  2. H.H. Horne
  3. Munroe
  4. Arthur Cunningham