Challenger App

No.1 PSC Learning App

1M+ Downloads

നിരീക്ഷണ രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി
  2. വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി - പരോക്ഷ നിരീക്ഷണം
  3. നിരീക്ഷകൻ കൂടി നിരീക്ഷണവിധേയമാകുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുന്ന രീതി - ഭാഗഭാഗിത്വ നിരീക്ഷണം
  4. നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം നേരിട്ട് നിരീക്ഷിക്കുന്നു.

    A4 മാത്രം ശരി

    Bഎല്ലാം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    നിരീക്ഷണ രീതി (Observation)

    • സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി - നിരീക്ഷണ രീതി
    • നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം നേരിട്ട് നിരീക്ഷിക്കുന്നു.
    • വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി - പരോക്ഷ നിരീക്ഷണം (Indirect observation)
    • നിരീക്ഷകൻ കൂടി നിരീക്ഷണവിധേയമാകുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുന്ന രീതി - ഭാഗഭാഗിത്വ നിരീക്ഷണം (Participant observation)
    • നിരീക്ഷണം ഫലപ്രദമാക്കാൻ അനിവാര്യമായ ഘടകങ്ങൾ 
      • കൃത്യമായ ആസൂത്രണം 
      • ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം (ക്യാമറ, ടേപ്പ്, പട്ടികകൾ തുടങ്ങിയവ) 
      • നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം 
      • വസ്തുനിഷ്ഠമായ സമീപനം

    Related Questions:

    ഒരു കുട്ടിയെ വ്യക്തമായി അറിയാനും പഠിക്കാനും ആരംഭം മുതലുള്ള തുടർച്ചയായ സൂഷ്മമായ വിവരങ്ങൾ അനിവാര്യമാണ്. ഇത്തരം വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തിയ സമഗ്രമായ ചിത്രം പ്രദാനം ചെയ്യുന്ന റിക്കാർഡാണ് :
    ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണം :
    മനഃശാസ്ത്രജ്ഞർ പ്രക്ഷേപണ ശോധകങ്ങൾ ഉപയോഗിക്കുന്നത് :
    നേടിയ അറിവിൽ നിന്നും നിരന്തരം അറിവുകൾ കൂട്ടിച്ചേർത്തു അറിവിൻറെ വ്യാപ്തി വിപുലപ്പെടുത്തുന്നത പഠനരീതിയാണ് ?
    താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക :