Aഇലക്ട്രോണിക് പണം
Bകടലാസുപണം
Cകാർഡ് പണം
Dപ്ലാസ്റ്റിക് പണം
Answer:
A. ഇലക്ട്രോണിക് പണം
Read Explanation:
പണം പൊതുവായ സാമ്പത്തിക വിനിമയ മാധ്യമമായി പണം അംഗീകരിക്കപ്പെട്ടതോടുകൂടി എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളുടെയും അടിസ്ഥാനഘടകം പണമായി മാറി. ഉൽപ്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നത് പോലെ എല്ലാ ഉത്പാദകഘടകങ്ങളുടെയും വില നിശ്ചയിച്ചു പണരൂപത്തിൽ നൽകാൻ തുടങ്ങി. വിവിധ ഉത്പാദനഘടകങ്ങളുടെ പ്രതിഫലമായ പാട്ടം,വേതനം,പലിശ,ലാഭം എന്നിവയൊക്കെ പണരൂപത്തിൽ കൈമാറാൻ തുടങ്ങി. പണത്തിന്റെ പരിണാമം പണത്തിന്റെ ആദ്യഘട്ടത്തിൽ മൃഗങ്ങളുടെ തോൽ , കാർഷികവിഭവങ്ങൾ,കന്നുകാലികൾ തുടങ്ങിയ വസ്തുക്കളാണ് പണമായി ഉപയോഗിച്ചിരുന്നത്. ലോഹങ്ങൾ ലഭ്യമായി തുടങ്ങിയപ്പോൾ സ്വർണ്ണവും വിവിധ തരം ലോഹങ്ങളും പണമായി ഉപയോഗിച്ചു . പൊതുവായ ഒരു ഉപാധിഎന്നാ നിലയിൽ കൂടുതൽ സൗകര്യപ്രദമായി കടലാസുപണം ഉപയോഗിച്ചു. സാങ്കേതിക വിദ്യയുടെ പുരോഗമനം കാർഡ് പണം അഥവാ പ്ലാസ്റ്റിക് പണത്തിന്റെ ഉപയോഗിക്കാൻ തുടങ്ങി. ഇലക്ട്രോണിക് പണമാണ് നിലവിൽ കൂടുതൽ ഉപയോഗിക്കുന്നത്.
