App Logo

No.1 PSC Learning App

1M+ Downloads
നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് ആര് ?

Aടി.എം വര്‍ഗീസ്‌

Bസി. കേശവൻ

Cഎൻ.വി ജോസഫ്

Dകെ.കേളപ്പൻ

Answer:

B. സി. കേശവൻ

Read Explanation:

കോഴഞ്ചേരി പ്രസംഗം

  • നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ്  സി കേശവൻറെ 1935-ലെ കോഴഞ്ചേരി പ്രസംഗം.
  • തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെ വിമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗം.
  • 1935 മെയ് 11-നു പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ നടന്ന യോഗത്തിലാണ് പ്രസംഗം നടത്തിയത്.
  • ഈഴവ-ക്രിസ്റ്റ്യൻ- മുസ്ലിം സമുദായങ്ങളുടെ നേർക്കുള്ള ഗവൺമെന്റിന്റെ നയത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
  • സി. കേശവൻ 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അന്ന് പ്രസംഗം ഉപസംഹരിച്ചത്.
  • സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് അദ്ദേഹത്തിന് കഠിനതടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. 

 


Related Questions:

ഒന്നാം പഴശ്ശി വിപ്ലവം ഉണ്ടാവാൻ ഇടയായ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം. 

2.നികുതി പിരിക്കാൻ ബ്രിട്ടീഷുകാർ നൽകിയ അധികാരമുപയോഗിച്ച് കൊണ്ട് നാടുവാഴികൾ നടത്തിയ ജന ചൂഷണം.

3.പഴശ്ശിയുടെ മാതുലനായ കുറുമ്പ്രനാട് രാജാവിന് കോട്ടയം പ്രദേശം ബ്രിട്ടീഷുകാർ പാട്ടത്തിന് നൽകിയത്.

4.ടിപ്പുവിന് എതിരായ യുദ്ധങ്ങളിൽ ഇംഗ്ലീഷുകാരെ സഹായിച്ചിരുന്ന പഴശ്ശിരാജയോട് ബ്രിട്ടീഷുകാർ യുദ്ധാനന്തരം കാണിച്ച അവഗണന.

തോൽവിറക് സമരനായിക ആര് ?
തലക്കൽ ചന്തു സ്മാരകം സ്ഥിതി ചെയുന്ന പനമരം ഏതു ജില്ലയിലാണ് ?
രാമൻ നമ്പി നേതൃത്വം നൽകിയ കലാപം ഏത്?
ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം ?