App Logo

No.1 PSC Learning App

1M+ Downloads
നിവർത്തന പ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?

Aഎൻ.വി.ജോസഫ്

Bസി.കേശവൻ

Cപി.കെ.കുഞ്ഞ്

Dടി.എം. വർഗീസ്

Answer:

B. സി.കേശവൻ

Read Explanation:

നിവർത്തന പ്രക്ഷോഭം:

  • തിരുവിതാംകൂർ നിയമസഭയിലും, സർക്കാർ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കുന്നതിനായി ക്രിസ്ത്യൻ മുസ്ലിം ഈഴവ സമുദായക്കാർ നടത്തിയ സമരം 
  • 1932ലാണ് നിവർത്തന പ്രക്ഷോഭം നടന്നത്   
  • കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം
  • ട്രാവൻകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപം കൊണ്ടത് നിവർത്തന പ്രക്ഷോഭത്തിന്റെ  ഫലമായാണ്. 

  • നിവർത്തന പ്രക്ഷോഭത്തിന്റെ പ്രമുഖ നേതാക്കൾ: 
    • സി കേശവൻ
    • ടി എം വർഗീസ്
    • എൻ വി ജോസഫ്
    • പി കെ കുഞ്ഞ്
    • മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 

  • നിവർത്തനം എന്ന വാക്കിന്റെ ഉപജ്ഞാതാവ് : ഐ സി ചാക്കോ.
  • നിവർത്തന പ്രക്ഷോഭത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന : സംയുക്ത രാഷ്ട്രീയ സമിതി. 
  • സംയുക്ത രാഷ്ട്രീയ സമിതി നിലവിൽ വന്നത് : 1932 ഡിസംബർ 17
  • തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന് സംയുക്ത രാഷ്ട്രീയ സമിതി മെമ്മോറിയൽ സമർപ്പിച്ചത് : 1933
  • നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം : കേരളകേസരി. 

 








Related Questions:

18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത് ആര് ?
തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?
തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം ?
കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് ?
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവുംകുറവ് ഭൂരിപക്ഷത്തിൽ വിജയിച്ചത് ആര് ?