നീളമുള്ള ചരടിൽ തൂക്കിയിട്ടിരിക്കുന്ന കല്ലിൻ്റെ ഇരുവശത്തേക്കുമുള്ള ചലനമാണ് :
Aകമ്പനം
Bദോലനം
Cവര്‍ത്തുള ചലനം
Dഇതൊന്നുമല്ല
Answer:
B. ദോലനം
Read Explanation:
ഭ്രമണം (Rotation):
- ഒരു വസ്തു സ്വന്തം അച്ചുതണ്ടിൽ കറങ്ങുമ്പോൾ ഉണ്ടാകുന്ന ചലനമാണ് ഭ്രമണം.
- ദിന - രാത്രികൾക്ക് കാരണം ഭ്രമണം ആണ്.
പരിക്രമണം (Revolution):
- ഒരു വസ്തു മറ്റൊരു വസ്തുവിന് ചുറ്റും ചലിക്കുമ്പോൾ ഉണ്ടാക്കുന്ന ചലനത്തെയാണ് പരിക്രമണം എന്ന് പറയുന്നത്.
- ഋതുക്കൾ ഉണ്ടാകാൻ കാരണം പരിക്രമണം ആണ്
വർത്തുള ചലനം (Curvilinear Motion):
ഒരു വൃത്തത്തിന്റെ ചുറ്റളവിൽ, ഒരു വസ്തുവിന്റെ ചലനമൊ, വൃത്താകൃതിയിലുള്ള പാതയിലൂടെയുള്ള ഒരു വസ്തുവിന്റെ ചലനത്തെയാണ് വർത്തുള ചലനം എന്ന് വിളിക്കുന്നത്.
നേർരേഖാ ചലനം (Rectilinear Motion):
വസ്തുവിന്റെ ചലനത്തിന്റെ പാത ഒരു നേർരേഖയിലാണെങ്കിൽ ആ ചലനത്തെ റെക്റ്റിലീനിയർ മോഷൻ എന്ന് പറയുന്നു.
ദോലനം (Oscillatory Motion):
ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തെ ദോലനം (Oscillation) എന്നു പറയുന്നു.
കമ്പനം (Vibration):
ദ്രുതഗതിയിലുള്ള ദോലന ചലനങ്ങൾ കമ്പനം(Vibration) എന്നറിയപ്പെടുന്നു