Aഉത്തര പർവത മേഖല
Bഉത്തരമഹാസമതലം
Cതാർ മരുഭൂമി
Dഡെക്കാൻ പീഠഭൂമി
Answer:
C. താർ മരുഭൂമി
Read Explanation:
ഇന്ത്യൻ മരുഭൂമി
ആരവല്ലിക്കുന്നുകൾക്ക് വടക്കുപടിഞ്ഞാറായാണ് ഇന്ത്യൻ മരുഭൂമിയുടെ സ്ഥാനം.
നീളമേറിയ മണൽക്കൂനകളും ബർക്കനുകളുമടങ്ങിയ നിമ്നോന്നത ഭൂപ്രദേശമാണിത്.
രാജസ്ഥാനിലെ ജയ്സാൽമീറിൽ കാണപ്പെടുന്ന മാർബിൾ, സ്ലേറ്റ്, നയിസ് തുടങ്ങിയ കായാന്തരിത ശിലാനിർമ്മിതഭാഗങ്ങൾ ഉപദ്വീപിയ പീഠഭൂമിയുടെ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ വർഷത്തിൽ 150 മില്ലി മീറ്റർ മഴ മാത്രമെ ലഭിക്കാറുള്ളു.
വരണ്ട കാലാവസ്ഥയുള്ള ഇവിടെ സസ്യജാലങ്ങൾ വളരെ വിരളമാണ്.
ഈ പ്രത്യേകതകൾ ഉളളതിനാൽ ഈ പ്രദേശം മരുസ്ഥലി എന്നറിയപ്പെടുന്നു.
മെസോസോയിക് കാലഘട്ടത്തിൽ ഈ പ്രദേശം കടലിനടിയിലായിരുന്നു എന്നു കരുതപ്പെടുന്നു.
അകാലിൽ സ്ഥിതിചെയ്യുന്ന വുഡ് ഫോസിൽ പാർക്കിൽ നിന്നും ജയ്സാൽമീറിനടുത്ത് 'ബ്രഹ്മസർ' പ്രദേശത്തെ സമുദ്ര നിക്ഷേപങ്ങളിൽ നിന്നുമുള്ള തെളിവുകൾ ഇത് ശരിവയ്ക്കുന്നു.
ഫോസിലുകളുടെ ഏകദേശം പ്രായം 180 ദശലക്ഷം വർഷങ്ങളാണെന്ന് നിർണയിക്കപ്പെട്ടിട്ടുണ്ട്.
മരുഭൂമിയിലെ അടിസ്ഥാന ശിലാഘടന ഉപദ്വീപിയ പീഠഭൂമിയുടെ തുടർച്ചയാണെങ്കിൽപ്പോലും ഇവിടെ അനുഭവപ്പെടുന്ന തീവ്രമായ വരണ്ട കാലാവസ്ഥ കാരണം ഭൗതിക അപക്ഷയത്താലും കാറ്റിൻ്റെ അപരദന പ്രവർത്തനത്താലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഉപരിതല ഭൂപ്രകൃതിയാണുള്ളത്.
മരുഭൂമി ഭൂരൂപങ്ങളായ കൂൺശിലകൾ, അസ്ഥിര മണൽക്കുനകൾ, മരുപ്പച്ചകൾ (മുഖ്യമായും തെക്ക് ഭാഗത്ത്) തുടങ്ങിയവ ഈ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു.
കുറഞ്ഞ മഴയും ഉയർന്ന ബാഷ്പീകരണവും ആണ് ഈ പ്രദേശത്തെ ജലദൗർലഭ്യത്തിന് കാരണം.
ചില അരുവികൾ ഏതാനും ദൂരം ഒഴുകിയശേഷം അപ്രത്യക്ഷമാവുകയോ ഒരു തടാകത്തിലോ പ്ലയായിലോ ചെന്ന് ചേരുകയോ ചെയ്യുന്നു.
തടാകങ്ങളിലും പ്ലയാകളിലും ലവണജലം ആണ് ഉള്ളത്.
ഇത് ഉപ്പിൻ്റെ പ്രധാന സ്രോതസ്സാണ്.