Challenger App

No.1 PSC Learning App

1M+ Downloads
നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ അറിയപ്പെട്ടിരുന്നത്?

Aഎക്കോൾ പോളിടെക്നിക്

Bലെയ്‌സി

Cഅക്കാദമി

Dകോളേജ്

Answer:

B. ലെയ്‌സി

Read Explanation:

നെപ്പൊളിയന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ

  • രാജ്യത്തോട് കൂറ് ഉണ്ടാക്കിയെടുക്കുന്നതിനും ജനങ്ങളിൽ അച്ചടക്കം ഉണ്ടാക്കി എടുക്കുന്നതിനും ഉതകുന്ന പരിഷ്കാരങ്ങൾ ആയിരുന്നു വിദ്യാഭ്യാസമേഖലയിൽ നെപ്പോളിയൻ പ്രധാനമായും കൊണ്ടുവന്നത്.
  • ഇതിന്റെ ഭാഗമായി പ്രത്യേക സിലബസ്സും കരിക്കുലവും എല്ലാം നടപ്പിലാക്കി.
  • ഇതു കൂടാതെ മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു.
  • രൂപമാറ്റം വരുത്തിയ(remodel ) പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്.
  • 1801 ലാണ് ലെയ്‌സി സ്കൂളുകൾ ആരംഭിച്ചത്.
  • പോണ്ടിച്ചേരി അടക്കമുള്ള മുൻ ഫ്രഞ്ച് കോളനികളിൽ ഇപ്പോഴും ഈയൊരു വിദ്യാഭ്യാസ സമ്പ്രദായമാണ് പിന്തുടർന്നു പോകുന്നത്.

Related Questions:

ബാസ്റ്റൈൽ ജയിൽ തകർക്കപ്പെട്ട ദിവസം ?
ഫ്രഞ്ച് ദേശീയ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
നെപ്പോളിയൻ പൂർണമായും പരാജയപ്പെട്ട യുദ്ധമായ വാട്ടർലൂ യുദ്ധം നടന്നത് ഏത് വർഷം ?

1789-ല്‍ ലൂയി പതിനാറാമന്‍ സ്റ്റേറ്റ്സ് ജനറല്‍ വിളിച്ചു ചേര്‍ത്തില്ലായിരുന്നുവെങ്കിലും ഫ്രഞ്ചുവിപ്ലവം പൊട്ടിപ്പുറപ്പെടുമായിരുന്നു. എന്തെല്ലാമായിരുന്നു  അതിന് കാരണങ്ങൾ?

1.ഏകാധിപത്യ ഭരണം

2.സാമൂഹിക സാമ്പത്തിക അസമത്വം

3.മൂന്ന് എസ്റ്റേറ്റുകള്‍

4.ചിന്തകന്മാരും അവരുടെ ആശയങ്ങളും

പുതിയ നികുതികൾ ചുമത്തുന്നതിനായി ലൂയി പതിനാറാമൻ ജനപ്രതിനിധിസഭയായ സ്റ്റേറ്റ്സ് ജനറൽ വിളിച്ച ചേർത്ത വർഷം ഏത് ?