Challenger App

No.1 PSC Learning App

1M+ Downloads
നെഫ്രോണുകളുടെ നീണ്ട കുഴലുകൾ കാണപ്പെടുന്ന വൃക്കയുടെ ഭാഗം ?

Aകോർട്ടക്‌സ്

Bമെഡുല്ല

Cപെൽവിസ്

Dഇവയൊന്നുമല്ല

Answer:

B. മെഡുല്ല

Read Explanation:

വൃക്കയുടെ ആന്തരഘടന:

  • കോർട്ടക്‌സ്
    • വൃക്കയുടെ ഇളംനിറമുള്ള ബാഹ്യഭാഗം.
    • നെഫ്രോണുകളുടെ അതിസൂക്ഷ്‌മ അരിപ്പകൾ കാണപ്പെടുന്നു.
  • മെഡുല്ല
    • വൃക്കയുടെ കടും നിറമുള്ള ആന്തരഭാഗം.
    • നെഫ്രോണുകളുടെ നീണ്ട കുഴലുകൾ കാണപ്പെടുന്നു.
  • പെൽവിസ്
    • അരിപ്പകളിൽ നിന്നും മൂത്രം ഒഴുകിയെത്തുന്ന ഭാഗം.

Related Questions:

മൂത്രം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട 'സൂക്ഷ്‌മ അരിക്കൽ' പ്രക്രിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. രക്തം ഗ്ലോമറുലസിലൂടെ ഒഴുകുമ്പോൾ അതിലെ സുഷിരങ്ങളിലൂടെ സൂക്ഷ്‌മ അരിക്കലിന് വിധേയമാകുന്നു.
  2. അഫറൻ്റ് വെസലും ഇഫറൻ്റ് വെസലും തമ്മിലുള്ള വ്യാസ വ്യത്യാസം ഗ്ലോമറുലസിൽ സൃഷ്ടിക്കുന്ന ഉയർന്ന മർദ്ദം ഈ പ്രക്രിയയെ സഹായിക്കുന്നു.
  3. ഇതിൻ്റെ ഫലമായി രൂപം കൊള്ളുന്ന ഗ്ലോമറുലാർ ഫിൽട്രേറ്റ് ക്യാപ്‌ലാർ സ്പെയ്‌സിൽ ശേഖരിക്കുന്നു
    വൃക്കയുടെ ഇളംനിറമുള്ള ബാഹ്യഭാഗം അറിയപ്പെടുന്നത് ?
    വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്ന രോഗാവസ്ഥ അറിയപ്പെടുന്നത്?
    ഇഫറൻ്റ് വെസലിൻ്റെ തുടർച്ചയായി വ്യക്കാനാളികയ്ക്ക് ചുറ്റും കാണപ്പെടുന്ന ഭാഗം?

    വൃക്കകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളെ തിരിച്ചറിയുക:

    1. 'മനുഷ്യശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്നു 
    2. ഉദരാശയത്തിൽ നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു
    3. വലതു വൃക്ക ഇടതു വൃക്കയെ അപേക്ഷിച്ച്  അല്പം മുകളിലായി സ്ഥിതി ചെയ്യുന്നു