App Logo

No.1 PSC Learning App

1M+ Downloads
പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവ്വഘട്ടവും വടക്ക് സത്പുര, മൈക്കലാ നിരകളും മഹാദിയോ കുന്നുകളും അതിരിടുന്ന ഇന്ത്യയുടെ ഭൂവിഭാഗം :

Aഡക്കാൻ പീഠഭൂമി

Bമധ്യ ഉന്നത തടം

Cവടക്ക് കിഴക്കൻ പീഠഭൂമി

Dവടക്കൻ സമതലം

Answer:

A. ഡക്കാൻ പീഠഭൂമി

Read Explanation:

ഡക്കാൻ പീഠഭൂമി

  • പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവഘട്ടവും വടക്കു സത്പുര മൈക്കൽ മലനിരകളും, മഹാദിയോ കുന്നുകളും ഡക്കാൻ പീഠഭൂമിക്ക് അതിരിടുന്നു.
  • മഹാ രാഷ്ട്രയിൽ സഹ്യാദ്രി, കർണാടകയിലും തമിഴ്നാട്ടിലും നീലഗിരി കുന്നുകൾ. കേരളത്തിൽ ആന മലക്കുന്നുകൾ, ഏലമല കുന്നുകൾ എന്നിങ്ങനെ പശ്ചിമഘട്ട നിരകൾ പല പേരുകളിൽ അറിയപ്പെടുന്നു.
  • പശ്ചിമഘട്ടം പൂർവഘട്ടത്തെക്കാൾ താരതമ്യേന ഉയര കൂടുതലുള്ളവയും തുടർച്ചയുള്ളവയുമാണ്.
  • വടക്കു നിന്നും തെക്കോട്ട് ഉയരം വർദ്ധിച്ചുവരുന്നു. ഈ നിരകളുടെ ശരാശരി ഉയരം 150 മീറ്ററാണ്.
  • ആനമല കുന്നുകളിലെ ആനമുടി (2695 മീറ്റർ)യാണ് ഉപദ്വീപിയ പീഠഭൂ മിയിലെ ഉയരം കൂടിയ കൊടുമുടി.
  • നീലഗിരികുന്നുകളിലെ ദൊഡബെട്ട (2637 മീറ്റർ) ഉയരമേറിയ രണ്ടാമത്തെ കൊടുമുടിയാണ് 
  • മിക്ക ഉപദ്വീപിയ നദികളും പശ്ചിമ ഘട്ടത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്.

  • മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി തുടങ്ങിയ നദികളാൽ വലിയതോതിൽ അപരദനത്തിന് വിധേയമായി തുടർച്ച നഷ്ടപ്പെട്ട ഉയരം കുറഞ്ഞ കുന്നുകളാണ്
    പൂർവഘട്ടങ്ങൾ. 

Related Questions:

The Nilgiri Hills, where the Western Ghats join the Eastern Ghats, are also known by which name?
Which is the largest plateau in India?
How can the northern mountainous region be classified based on topography?
The East-West Corridor has been planned to connect Silchar in which of the following Indian states with the port town of Porbandar in Gujarat?
പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം :