Challenger App

No.1 PSC Learning App

1M+ Downloads
പടിഞ്ഞാറൻ തീരസമതലത്തെ മൂന്നായി തിരിക്കാം.അവ താഴേ പറയുന്നവയിൽ ശരിയായവ ഏതൊക്കെ?

Aഗുജറാത്ത് തീരം ,കൊങ്കൺതീരം ,മലബാർ തീരം

Bകോറമെന്റൽ തീരം,കൊങ്കൺ തീരം,മലബാർ തീരം

Cഗുജറാത്ത് തീരം ,കോറമെന്റൽ തീരം,കൊങ്കൺ തീരം

Dമലബാർ തീരം കോറമെന്റൽ തീരം,കൊങ്കൺ തീരം

Answer:

A. ഗുജറാത്ത് തീരം ,കൊങ്കൺതീരം ,മലബാർ തീരം

Read Explanation:

ഉപദ്വീപീയ പീഠഭൂമിക്കും അറബിക്കടലിമു ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഭൂപ്രദേശമാണ് പടിഞ്ഞാറൻ തീരസമതലം . ഗുജറാത്തിലെ കച്ച മുതൽ കന്യാകുമാരി വരെ 1840കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശം ഈ പ്രദേശത്തിന് 10 മുതൽ 15 കിലോമീറ്റര് വരെ വീതിയുണ്ട്. ഇത് ഒരു താഴ്ത്തപ്പെട്ട തീരമാണ് . പടിഞ്ഞാറൻ തീരസമതലത്തെ മൂന്നായി തിരിക്കാം 1.ഗുജറാത്ത് തീരം 2.കൊങ്കൺ തീരം 3.മലബാർ തീരം


Related Questions:

ഇന്ത്യ പാക് അതിർത്തി പ്രദേശമായ കച്ചിലെ ഒരു ചതുപ്പുനിലമാണ് ______?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വടക്കൻ സിർക്കാർ തീരസമതലവുമായി ബന്ധമില്ലാത്തത് ഏത് ?

  1. മുഖ്യമായും മഹാനദി,ഗോദാവരി ,കൃഷ്ണ എന്നീ നദികളുടെ ഡെൽറ്റാ നിക്ഷേപങ്ങൾ ഉൾപ്പെട്ടതാണ് ഈ സമതല ഭാഗം. മഹാനദി ഡെൽറ്റക്കു തെക്കായി സ്ഥിതി ചെയ്യുന്ന ചിൽക്ക തടാകം ഇന്ത്യയിലെ വലിയ തടാകങ്ങളിൽ ഒന്നാണ്
  2. പശ്ചിമ തീരത്തെ അപേക്ഷിച്ചു കിഴക്കൻ തീരത്തു തുറമുഖങ്ങൾ കുറവാണ്.വിശാഖപട്ടണവും മസ്‌ലിപട്ടണവുമാണ് പ്രധാന തുറമുഖങ്ങൾ ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾ ഈ പ്രദേശത്താണ്
  3. പുലിക്കാറ്റു തടാകം ,പോയിന്റ് കാലിമാർ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്
  4. ഒഡിഷ ,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ തീരങ്ങൾ ഉൾപ്പെടുന്നു.ഒഡിഷയിൽ ഉത്കൽ സമതലം എന്നും ആന്ധ്രാപ്രദേശിൽ ആന്ധ്രാസമതലം എന്നും അറിയപ്പെടുന്നു
    കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് _______രൂപം കൊള്ളുന്നത് ?
    സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന തീരശിലഭാഗത് തിരമാലയുടെ അപരദനം മൂലം ഇരു ഭാഗങ്ങളിലും സമുദ്രഗുഹകൾ രൂപപ്പെടുന്നു,കാലക്രമേണ നിരന്തരമായ അപരദന പ്രക്രിയയിളുടെ ഇരുഗുഹകളും കൂടിച്ചേർന്നു കമാന ആകൃതി കൈ വരിക്കുന്നു ഇതാണ് ______?
    താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശത്തെ ജനതയുടെ പ്രധാന സാമ്പത്തിക മേഖല ഏതാണ് ?