App Logo

No.1 PSC Learning App

1M+ Downloads
പഠിതാക്കളുടെ വൈജ്ഞാനിക മണ്ഡല വികസനത്തിന് ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ ഏതാണ് ?

Aപാരമ്പര്യവും ചുറ്റുപാടുകളും

Bസംസ്കാരവും സാമൂഹ്യ ഇടപെടലുകളും

Cഭാഷയും യുക്തിയും

Dഅനുഭവജ്ഞാനവും ധാർമികബോധവും

Answer:

B. സംസ്കാരവും സാമൂഹ്യ ഇടപെടലുകളും

Read Explanation:

 വൈഗോട്സ്കി

  • സാമൂഹികജ്ഞാന നിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവ് - വൈഗോട്സ്കി
  • മറ്റുള്ളവരുമായുള്ള സാമൂഹിക-സാംസ്കാരിക ഇടപെടലുകളിലൂടെയാണ് ഒരു വ്യക്തിയുടെ വൈജ്ഞാനിക വികസനം നടക്കുന്നത് എന്നാണ് സാമൂഹികജ്ഞാന നിർമ്മിതിവാദത്തിന്റെ വക്താക്കൾ വാദിച്ചത്.
  • പഠനാനുഭവംവും പഠനപ്രവർത്തനവും സാമൂഹികമായി അടുത്തും സഹകരിച്ചും നടക്കേണ്ടതാണ് എന്നാണ് സാമൂഹിക ജ്ഞാന നിർമിതിവാദ വക്താക്കളുടെ അഭിപ്രായം.
  • കേരളത്തിലെ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനശാസ്ത്രജ്ഞനാണ്  വൈഗോട്സ്കി.

Related Questions:

ജ്ഞാനാർജനത്തെക്കുറിച്ച് വ്യക്തിയുടെ സ്വയം ചിന്തനം, ക്രമപ്പെടുത്തൽ, വിലിയിരുത്തൽ, മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നതാണ് .....
താഴെപ്പറയുന്നവയിൽ നാഡീമനഃശാസ്ത്ര ശാഖയിൽ ഉൾപ്പെടുന്ന അവയവമാണ് :

ഭാഷയുടെ ധർമ്മങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

  1. മറ്റുള്ളവരോട് ആശയ വിനിയമം ചെയ്യാൻ ഭാഷ സഹായിക്കുന്നു.
  2. സങ്കീർണമായ പ്രതിഭാസങ്ങളെ അപഗ്രഥിക്കാൻ ഭാഷ സഹായകമാകുന്നില്ല.
  3. സാധാരണ ഗതിയിൽ, മനസിൽ സൂക്ഷിക്കാൻ പ്രയാസമുള്ള ആശയങ്ങളിൽ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ഭാഷ നമ്മെ സഹായിക്കുന്നു.
    “Neonatal Period” (നവജാതഘട്ടം) ഏതൊക്കെയാണ്?
    യുക്തിസഹമായ പരികല്പനകൾ സ്വീകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് നേടുന്ന കാലഘട്ടത്തെ പിയാഷേ വിശേഷിപ്പിച്ചത് എങ്ങനെ?