പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഖനിയുടെ ഉൾഭാഗത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ച ആക്ട് ഏത് ?
Aമൈൻസ് ആന്റ് കൊലിയറീസ്
Bഫീൽഡേഴ്സ് ഫാക്ടറി
Cമൈൻസ്
Dഇതൊന്നുമല്ല
Answer:
A. മൈൻസ് ആന്റ് കൊലിയറീസ്
Read Explanation:
1842-ൽ ഗവൺമെന്റ് ഒരു മൈൻസ് കമ്മിഷനെ നിയമിച്ചു.
1833-ലെ നിയമത്തിനു ശേഷം കൂടുതൽ കുട്ടികളെ കൽക്കരി ഖനികളിൽ പണിയെടുപ്പിച്ചിരുന്നതിനാൽ, ഖനികളിലെ തൊഴിൽ സാഹച അങ്ങേയറ്റം മോശമാണെന്ന് കമ്മീഷൻ വെളിപ്പെടുത്തി.
1842-ൽ പാസ്സാക്കിയ മൈൻസ് ആന്റ് കൊലിയറീസ് ആക്ട് (Mines and Collieries Acts) പ്രകാരം പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഖനിയുടെ ഉൾഭാഗത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ചു.