സത്യജിത് റേ സംവിധാനം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നിർമ്മിച്ച് 1955-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് പഥേർ പാഞ്ചാലി.ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സംവിധാനസംരഭമാണ്.