App Logo

No.1 PSC Learning App

1M+ Downloads
പരശുരാമൻറെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?

Aപ്രാചീന കേരളം

Bപ്രാചീനമലയാളം

Cസദയം

Dവിസവം

Answer:

B. പ്രാചീനമലയാളം

Read Explanation:

പ്രാചീന മലയാളം:

  • പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി രഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം
  • പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി
  • ചട്ടമ്പിസ്വാമിയുടെ ഏറ്റവും വലിയ കൃതി

ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ:

  • അദ്വൈത ചിന്താപദ്ധതി
  • കേരളത്തിലെ ദേശനാമങ്ങൾ
  • ആദിഭാഷ
  • അദ്വൈത വരം
  • മോക്ഷപ്രദീപ ഖണ്ഡനം
  • ജീവകാരുണ്യനിരൂപണം
  • പുനർജന്മ നിരൂപണം
  • നിജാനന്ദവിലാസം( സുന്ദര സ്വാമികളുടെ തമിഴ് കൃതിയുടെ പരിഭാഷ )
  • വേദാധികാരനിരൂപണം
  • വേദാന്തസാരം
  • പ്രാചീന മലയാളം
  • അദ്വൈത പഞ്ചരം
  • സർവ്വമത സാമരസ്യം
  • പരമഭട്ടാര ദർശനം
  • ബ്രഹ്മത്വ നിർഭാസം
  • ശ്രീചക്രപൂജാകൽപ്പം
  • പുനർജന്മ നിരൂപണം
  • തർക്ക രഹസ്യ രത്നം
  • ബ്രഹ്മ തത്വനിർഭാസം

 


Related Questions:

കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യ രേഖ ?
തമിഴ് കൃതികളിൽ ' മുചിര ' എന്ന് പരാമർശിക്കപ്പെടുന്ന തുറമുഖ നഗരം ഏതാണ് ?
"പോരുക പോരുക നാട്ടാരേ പോർക്കളമെത്തുക നാട്ടാരേചേരുക ചേരുക സമരത്തിൽ സ്വാതന്ത്ര്യത്തിൻ സമരത്തിൽ '1945-ൽ സർ സി. പി. നിരോധിച്ച ഈ ഗാനം രചിച്ചതാര് ?
കേരളസിംഹം എന്ന ചരിത്ര നോവലിൽ പരാമർശിക്കുന്ന വ്യക്തി ആര് ?
“വരിക വരിക സഹജരേ - വലിയ സഹന സമരമായ്" ഈ സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് :