App Logo

No.1 PSC Learning App

1M+ Downloads
പരൽക്ഷേത്ര സിദ്ധാന്തം (CFT) പ്രധാനമായും എന്തിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്?

Aകോവാലന്റ് ബോണ്ടുകളുടെ രൂപീകരണം

Bഅയോണിക് സംയുക്തങ്ങളുടെ ലേയത്വം

Cസംക്രമണ ലോഹ സംയുക്തങ്ങളുടെ കാന്തിക, വർണ്ണ സ്വഭാവങ്ങൾ

Dആറ്റോമിക ഘടന

Answer:

C. സംക്രമണ ലോഹ സംയുക്തങ്ങളുടെ കാന്തിക, വർണ്ണ സ്വഭാവങ്ങൾ

Read Explanation:

  • പരൽക്ഷേത്രസിദ്ധാന്തം (Crystal Field Theory, CFT) എന്നത് ഒരു സ്ഥിതവൈദ്യുത (electrostatic) മാതൃകയാണ്. 

  • ഈ സിദ്ധാന്തപ്രകാരം ലിഗാൻഡ് - ലോഹബന്ധനം അയോണികം ആണ്.

  • ഇതുണ്ടാകുന്നത് ലോഹ അയോണും ലിഗാൻഡും തമ്മിലുള്ള സ്ഥിതവൈദ്യുത പാരസ്‌പര്യത്തിൻ്റെ ഫലമായിട്ടാണ്. 

  • ഇവിടെ ആനയോണിക ലിഗാൻഡുകളെ പോയിൻ്റ് ചാർജുകളായും, ചാർജില്ലാത്ത (ന്യൂട്രൽ) തന്മാത്രകളെ ദ്വിധ്രുവത ഉള്ളവയായും പരിഗണിക്കുന്നു. 

  • വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ലോഹ ആറ്റ ത്തിന്റെ അഥവാ അയോണിന്റെ അഞ്ച് d ഓർബിറ്റലുകളുടെയും ഊർജം തുല്യമാണ്, അതായത് അവ സമോർജതയിലാണ് .

  • ലോഹ ആറ്റം അഥവാ അയോണിന് ചുറ്റും ഗോളീയ സമിതി (spherically symmetrical) യോടെ നെഗറ്റീവ് ചാർജുകൾ ചുറ്റപ്പെട്ടാൽ മാത്രം ഈ സമോർജത പരിപാലിക്കപ്പെടും.

  • ലിഗാൻഡുകളുടെ സാന്നി ദ്ധ്യത്തിൽ ലോഹ ആറ്റം അഥവാ അയോണിനു ചുറ്റുമുള്ള നെഗറ്റീവ് ചാർജിന്റെ സമമിതി എപ്പോൾ നഷ്‌ടപ്പെടുന്നുവോ അപ്പോൾ ഈ സമോർജതയും നഷ്‌ടമാകുന്നു. 


Related Questions:

If a substance loses hydrogen during a reaction, it is said to be?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമാണ് ഓക്സിജൻ

2.എല്ലാ ആസിഡുകളിലെയും പൊതു ഘടകം ആണ് ഓക്സിജൻ.

3.ഓക്സിജനുമായി സംയോജിക്കുന്ന പ്രക്രിയയാണ് ജ്വലനം.

The number of neutrons in an atom of Hydrogen is
സുലഭമായി കാണപ്പെടുന്ന ഹൈഡ്രജെന്റെ ഐസോടോപ്പ് ?
ജലീയ ലായനിയിൽ ലിഥിയം സീസിയത്തേക്കാൾ ശക്തമായി കുറയ്ക്കുന്ന ഏജന്റാണ്, കാരണം