App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ട മലനിരകളും പൂർവ്വഘട്ട മലനിരകളും കൂടിച്ചേരുന്ന ഭാഗം :

Aകുടക്

Bനെല്ലിയാമ്പതി

Cനീലഗിരി

Dപളനി

Answer:

C. നീലഗിരി

Read Explanation:

പശ്ചിമഘട്ടം

  • അറബിക്കടലിനു സമാന്തരമായി ഗുജറാത്തിലെ താപ്തി നദിയുടെ നദീമുഖം മുതൽ കന്യാകുമാരി വരെ 1600 km ദൂരത്തിൽ വ്യാപിച്ച് കിടക്കുന്ന പർവതനിര.
  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതനിര
  • പശ്ചിമഘട്ടത്തിന്റെ കേരളത്തിലെ ശരാശരി ഉയരം - 900 m.
  • കേരളത്തിൽ അറിയപ്പെടുന്നത് - സഹ്യപർവതം 
  • പശ്ചിമഘട്ടം തമിഴ്‌നാട്ടിൽ അറിയപ്പെടുന്നത് - നീലഗിരി മല
  • കേരളത്തിലെ പ്രധാന നദികളുടെ ഉദ്ഭവസ്ഥാനം
  • ഡെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തിയായി വർത്തിക്കുന്നു
  • പശ്ചിമഘട്ടം കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട്, കേരളം 
  • പശ്ചിമഘട്ടത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങൾ - മാത്രേൻ, ലോനോവാല - ഖാണ്ഡല, മഹാബലേശ്വർ, പഞ്ച്ഗാനി, അംബോളി, കുന്ദ്രേമുഖ്, കുടക്
  • പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി - ആനമുടി (2695m)
  • പശ്ചിമഘട്ടമലനിരയിലെ ഏറ്റവും വലിയ പട്ടണം - പൂനെ (മഹാരാഷ്ട്ര)
  • പശ്ചിമഘട്ടത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന കുന്നുകൾ അറിയപ്പെടുന്നത് - ഏലമല.
  • പശ്ചിമഘട്ടത്തെ രണ്ടായി മുറിക്കുന്ന ചുരം - പാലക്കാടൻ ചുരം 

പൂർവ്വ ഘട്ടം (Eastern Ghats)

  • ഇന്ത്യയുടെ കിഴക്കൻ തീരത്ത്‌ ബംഗാൾ ഉൾക്കടലിനും ഡക്കാൻ പീഠഭൂമിക്കും സമാന്തരമായുള്ള പർവ്വത ശ്രേണിയാണ്‌ പൂർവ്വഘട്ടം.
  • പശ്ചിമഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ക്രമരഹിതമായ ആകൃതിയിലുള്ള താഴ്ന്ന മലനിരകളുടെ ഒരു ശേഖരമാണ് പൂർവ ഘട്ടം
  • വടക്ക്‌ ഒറീസ്സയിലെ മഹാനദിയുടെ താഴ്‌വരയിൽ ആരംഭിക്കുന്ന പൂർവ്വഘട്ടം, ആന്ധ്രാ പ്രദേശിലൂടെ തമിഴ്‌നാട്ടിലെ നീലഗിരിയുടെ തെക്കേയറ്റം വരെ വ്യാപിച്ചുകിടക്കുന്നു.
  • പശ്ചിമഘട്ടത്തെയും പൂർവ്വഘട്ടത്തെയും ബന്ധിപ്പിക്കുന്ന പർവ്വതനിരയായി നീലഗിരി മലകൾ വർത്തിക്കുന്നു
  • പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടക്കുള്ള പ്രദേശത്തെ കൊറമാണ്ടൽ തീരം എന്നറിയപ്പെടുന്നു
  • പശ്ചിമ-പൂർവഘട്ടങ്ങളുടെ സംഗമസ്ഥലം - നീലഗിരി 

 


Related Questions:

Consider the following statements about the Western Ghats:
  1. The Western Ghats are known by different names in various states.

  2. They are higher than the Eastern Ghats.

  3. Their elevation decreases from north to south.

അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏത് ?
The length of Western Ghats is?
പശ്ചിമഘട്ടം ഏറ്റവും കൂടുതൽ കടന്നു പോകുന്നത് ഏത് ഇന്ത്യൻ സംസ്ഥാനത്തിലൂടെയാണ് ?

Choose the correct statement(s) regarding the Aravali Range.

  1. It bounds the Central Highlands to the west.
  2. It is located to the east of the central highlands.