Aടൈഫൂൺ
Bഹരികെയ്ൻസ്
Cടൊർണാഡോ
Dവില്ലി വില്ലീസ്
Answer:
A. ടൈഫൂൺ
Read Explanation:
അസ്ഥിരവാതങ്ങൾ (Variable Winds)
ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ (അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച്) രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്‌ത സ്വഭാവ സവിശേഷതകളോടു കൂടിയതുമായ കാറ്റുകൾ
അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം:
ചക്രവാതം (Cyclone)
പ്രതിചക്രവാതം (Anticyclone)
ചക്രവാതം (Cyclone)
അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദ കേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ് .
'പാമ്പിന്റെ ചുരുൾ' എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് സൈക്ലോൺ എന്ന പദം രൂപം കൊണ്ടത്.
ചക്രവാതത്തിനുള്ളിൽ നടക്കുന്ന ഊർജപരിവർത്തനം താപോർജം ഗതികോർജമായി മാറുന്നു
ചക്രവാതം രൂപപ്പെട്ട് ശക്തിപ്രാപിക്കുന്ന വിവിധ ഘട്ടങ്ങൾ ഒരുമിച്ച് അറിയപ്പെടുന്നത് :: സൈക്ലോജനിസിസ്
ചക്രവാതങ്ങൾ ദക്ഷിണാർധഗോളത്തിൽ വീശുന്ന ദിശ - ഘടികാര ദിശ (Clockwise direction)
ചക്രവാതങ്ങൾ ഉത്തരാർധഗോളത്തിൽ വീശുന്ന ദിശ - എതിർഘടികാര ദിശ (anti clockwise direction)
രൂപംകൊള്ളുന്ന പ്രദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചക്രവാതങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു :
ഉഷ്ണമേഖലാ ചക്രവാതങ്ങൾ (Tropical cyclone)
മിതോഷ്ണമേഖലാ ചക്രവാതങ്ങൾ (Temperate cyclone)
ഉഷ്ണമേഖലാ ചക്രവാതങ്ങൾ
ഉഷ്ണമേഖലയിലെ സമുദ്രങ്ങൾക്ക് മുകളിൽ രൂപം കൊണ്ട് തീരത്തേക്ക് വിശുന്ന അതിതീവ്രമായ കൊടുങ്കാറ്റുകളാണ് ഉഷ്ണമേഖലാ ചക്രവാതങ്ങൾ.
ഇവ തീവ്രതയോടെ വീശുന്നതിനാൽ അതിശക്തമായ മഴയ്ക്കും കടലേറ്റത്തിനും വൻതോതിൽ നാശനഷ്ടങ്ങൾക്കും കാരണമാകുന്നു. ഏറ്റവും വിനാശകാരികളായ പ്രകൃതിദുരന്തങ്ങളിലൊന്നാണിത്.
വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
ഇന്ത്യൻ മഹാ സമുദ്രത്തിൽ സൈക്ലോൺ (Cyclones)
അറ്റ്ലാന്റിക് സമുദ്രപ്രദേശങ്ങളിൽ ഹരികെയ്ൻസ് (Hurricanes).
പശ്ചിമ ശാന്തസമുദ്രപ്രദേശത്തും തെക്കൻ ചൈനാകടലിലും ടൈഫൂൺ (Typhoons)
പശ്ചിമ ആസ്ട്രേലിയിൽ വില്ലിവില്ലീസ് (Willy-Willies).
തൈഫു - ജപ്പാൻ
ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റിന് 'ചക്രവാതം' എന്ന പേര് നിൽകിയത് ക്യാപ്റ്റൻ ഹെൻറി പിഡിംഗ്‌ടൺ (1848)
ഉഷ്ണമേഖലാ ചക്രവാതങ്ങൾ രൂപംകൊള്ളുന്നതും ശക്തിപ്രാപിക്കുന്നതും ചൂടേറിയ ഉഷ്ണമേഖലാ സമുദ്രങ്ങളുടെ മുകളിലാണ്.
ഉഷ്ണമേഖലാ ചക്രവാതങ്ങൾ രൂപംകൊള്ളുന്നതിനും ശക്തിപ്രാപിക്കുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ:
(i) 27°C-ൽ കൂടുതൽ ഊഷ്മാവുള്ള വിശാലസമുദ്രോപരിതലം
(ii) കൊറിയോലിസ് പ്രഭാവത്തിൻ്റെ സാമീപ്യം
(iii) കാറ്റിന്റെ ലംബതലവേഗതയിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ
(iv) നേരത്തെതന്നെ നിലനിന്നിരുന്ന ഒരു ദുർബല ന്യൂനമർദമേഖല
(v) സമുദ്രനിരപ്പിന് മുകളിലായി ഉയർന്നതലത്തിലെ വായുവിൻ്റെ വിയോജനം.
ഉഷ്ണമേഖലാ ചക്രവാതത്തിൻ്റെ കേന്ദ്രത്തിന് ചുറ്റുമായി അതിശക്തിയിൽ സർപ്പിളാകൃതിയിൽ കാറ്റ് കറങ്ങികൊണ്ടിരിക്കുന്നു. ഈ ഭാഗത്തിനെ ചക്രവാത നേത്രം (eye of cyclone) എന്നറിയപ്പെടുന്നു.
ചുഴറ്റിവീശുന്ന ഈ വായുവ്യൂഹത്തിന്റെ വ്യാസം 150 കിലോമീറ്റർ മുതൽ 250 കിലോമീറ്റർവരെയാണ്.
വായു താഴ്ന്നിറങ്ങുന്ന ശാന്തമായ മേഖലയാണ് ചക്രവാതനേത്രം.
ചക്രവാതനേത്രത്തിന് ചുറ്റുമായി നേത്രഭിത്തി (eye wall) യുണ്ട്.
ഇവിടെ അതീവവേഗത്തിൽ ശക്തമായി ചുഴറ്റിവീശുന്ന വായു ഉയർന്ന് ട്രോപ്പോപ്പാസിലെത്തുന്നു.
കാറ്റിന് ഏറ്റവും വേഗം കുടിയ മേഖലയാണിത്.
ശക്തമായി മഴ ലഭിക്കുന്ന ഇവിടെ കാറ്റിൻ്റെ വേഗം മണിക്കുറിൽ 250 കിലോമീറ്ററിലും അധികമാണ്.
നേത്രഭിത്തിയിൽനിന്നും മഴമേഖല (Rain bands) ചുറ്റിലും വ്യാപിക്കുകയും ക്യുമുലസ്, ക്യുമുലോ നിംബസ് മേഘങ്ങൾ പുറത്തേക്ക് നീങ്ങുകയും ചെയ്യുന്നു.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപംകൊള്ളുന്ന ഈ ചക്രവാതങ്ങൾക്ക് 600 മുതൽ 1200 കിലോമീറ്റർവരെ വ്യാസമുണ്ടായിരിക്കും.
ഈ ചക്രവാതവ്യൂഹം ദിവസേന 300-500 കിലോമീറ്റർ ദൂരംവരെ സഞ്ചരിക്കുന്നു.
ഇവ കടലേറ്റം (ചക്രവാതങ്ങൾ കാരണം സമുദ്രനിരപ്പിലുണ്ടാകുന്ന അസാധാരണ ഉയർച്ച) ഉണ്ടാക്കുകയും തീരപ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തുകയും ചെയ്യുന്നു.
കരയിലെത്തിച്ചേരുന്നതോടെ ഉഷ്ണമേഖലാചക്രവാതങ്ങൾ ദുർബലമാകുന്നു.
മിതോഷ്‌ണമേഖല ചക്രവാതങ്ങൾ
മിതോഷ്‌ണമേഖല ചക്രവാതം ഉത്തരാർധഗോളത്തിലും ദക്ഷിണാർധഗോളത്തിലും 35° മുതൽ 65° വരെയുള്ള അക്ഷാംശരേഖകളിലാണ് അനുഭവപ്പെടുന്നത്.
^ ആകൃതിയിൽ രൂപം കൊള്ളുന്ന ചക്രവാതങ്ങൾ മിതോഷ്ണമേഖല ചക്രവാതങ്ങൾ.