App Logo

No.1 PSC Learning App

1M+ Downloads
'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്ന മുഹമ്മദ് യൂനുസിന് നോബൽ പുരസ്ക്കാരം ലഭിച്ച വർഷം?

A2003

B2006

C2010

D2009

Answer:

B. 2006

Read Explanation:

മുഹമ്മദ് യൂനുസ്

  • ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനും.
  • സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചത്.
  • 2006-ൽ മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.
  • 'പാവങ്ങളുടെ ബാങ്കർ' എന്ന് മുഹമ്മദ് യൂനുസ് അറിയപ്പെടുന്നു.

മുഹമ്മദ് യൂനുസിന്റെ പ്രധാന കൃതികൾ:

  • 'ക്രിയേറ്റിങ് എ വേൾഡ് വിത്തൗട്ട് പോവർട്ടി'
  • 'എ വേൾഡ് ഓഫ് ത്രീ സീറോസ്
  • 'ബാങ്കർ ടു ദി പൂവർ : മൈക്രോലെൻഡിംഗ് ആൻഡ് ദി ബാറ്റിൽ എഗൈൻസ്റ്റ് വേൾഡ് പോവർട്ടി'

Related Questions:

2022 ഡിസംബറിൽ കേരള പുനർനിർമ്മാണ പദ്ധതികൾക്കായി കേരള സർക്കാരുമായി 865.8 കോടി രൂപയുടെ വികസന വായ്‌പ പദ്ധതി കരാറിൽ ഒപ്പുവയ്ക്കുന്ന ഫ്രഞ്ച് വികസന ബാങ്ക് ഏതാണ് ?

റീജിയണൽ റൂറൽ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഗ്രാമീൺ ബാങ്ക് എന്നറിയപ്പെടുന്നു
  2. നരസിംഹം കമ്മിറ്റിയുടെ ശുപാർശപ്രകാരം രൂപീകൃതമായി
  3. ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്
  4. 1976 ലാണ് റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്നത്
    Which is the oldest known system designed for the redressal of citizen's grievance?
    ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നതാര്?
    ഏത് കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ബാങ്ക്സ് ബോർഡ് ബ്യുറോ നിലവിൽ വന്നത് ?