App Logo

No.1 PSC Learning App

1M+ Downloads
'പാൻജിയ' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചയാൾ.

Aഹെൻറിഹെസ്സ്

Bഇറാത്തോസ്തനിസ്

Cമോർഗൻ

Dആൽഫ്രഡ് വെഗ്നർ

Answer:

D. ആൽഫ്രഡ് വെഗ്നർ

Read Explanation:

ഇന്നു നിലവിലുള്ള ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിലവിലുണ്ടായിരുന്ന ബൃഹദ്ഭൂഖണ്ഡത്തെയാണ് പാൻജിയ(Pangæa) എന്ന് വിളിക്കുന്നത്. അതിനെ ചുറ്റിയിരുന്ന സമുദ്രത്തിന് പന്തലാസ്സ എന്നാണ് പേര് കൊടുത്തിരിക്കുന്നത്. 1915-ൽ വൻകരകളുടേയും സമുദ്രങ്ങളുടേയും ഉത്ഭവം (The origin of Continets and Oceans) ഗ്രന്ഥത്തിലാണ് ആൽഫ്രഡ്‌ വെഗ്നർ ആദ്യമായി ഈ പേർ ഉപയോഗിച്ചത്.


Related Questions:

താഴെപ്പറയുന്നവയില്‍ ഏത്‌ തരം പാറകളാണ്‌ അവയുടെ ഉദാഹരണവുമായി ശരിയായി പൊരുത്തപ്പെടുന്നത്‌ ?

  1. ആഗ്നേയശില - ബസാൾട്ട്‌
  2. അവസാദശില - സ്ലേറ്റ്
  3. രൂപാന്തര ശിലകള്‍ - മാര്‍ബിള്‍
    'കബനി' പോഷകനദിയായുള്ള ഉപദ്വീപിയ നദി ഏതാണ് ?

    വേലികൾ കൊണ്ട് ഉണ്ടാവുന്ന ഉപയോഗങ്ങൾ എന്തെല്ലാം :

    1. വേലിയേറ്റ സമയങ്ങളിൽ ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് വലിയ കപ്പലുകളെ അടുപ്പിക്കാൻ സഹായിക്കുന്നു
    2. കടൽതീരം ശുചിയാക്കുന്നതിൽ സഹായിക്കുന്നു
    3. വേലിയേറ്റ സമയങ്ങളിൽ ഉപ്പളങ്ങളിൽ ജലം നിറയുന്നതിന് സഹായിക്കുന്നു
    4. വേലിയേറ്റ ശക്തി ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കും
      ഭൗമോപരിതലത്തിൽ നിന്നും ഉള്ളിലേക്ക് പോകും തോറും ഊഷ്മാവ് ?
      എന്താണ് നിമഞ്ജന മേഖല (Subduction zone)?