Challenger App

No.1 PSC Learning App

1M+ Downloads
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര് ?

Aരാഷ്‌ട്രപതി

Bലോകസഭാ സ്പീക്കർ

Cഡെപ്യൂട്ടി സ്പീക്കർ

Dപ്രധാനമന്ത്രി

Answer:

B. ലോകസഭാ സ്പീക്കർ

Read Explanation:

ലോകസഭാ സ്പീക്കർ

  • ലോകസഭയുടെ അധ്യക്ഷന്‍
  • ലോകസഭയുടേയും രാജ്യസഭയുടേയും സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷന്‍
  • സ്‌പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - ഡെപ്യൂട്ടി സ്പീക്കർ
  • ലോകസഭ സ്‌പീക്കറുടെയും ഡെപ്യൂട്ടി സ്‌പീക്കറുടെയും അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് - രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
  • ഒരു ബില്‍ ധനബില്ലാണോ അല്ലയോ എന്ന്‌ തീരുമാനിക്കുന്നത്‌ - ലോകസഭ സ്പീക്കര്‍
  • ലോകസഭ സ്പീക്കറുടെ കാലാവധി - 5 വര്‍ഷം
  • ലോകസഭയിലെ അംഗം രാജി സമര്‍പ്പിക്കുന്നത്‌ - സ്പീക്കര്‍ക്ക്‌
  • ലോകസഭയിലെ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നത്‌ - സ്പീക്കര്‍
  • പാര്‍ലമെന്റ്‌ കമ്മറ്റിയിലെ ചെയര്‍മാന്‍മാരെ നിയോഗിക്കുന്നത്‌ - ലോകസഭ സ്പീക്കര്‍

Related Questions:

പാർലമെന്റ് സമ്മേളനങ്ങളെക്കുറിച്ചുള്ള അനുച്ഛേദം 85 പ്രകാരം:

A. പാർലമെന്റ് സമ്മേളനങ്ങളെക്കുറിച്ചുള്ള തീരുമാനം ക്യാബിനറ്റ് കമ്മിറ്റി എടുക്കുന്നു.

B. രാഷ്ട്രപതി പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നു.

C. വർഷത്തിൽ 2 തവണയെങ്കിലും പാർലമെന്റ് സമ്മേളിക്കണമെങ്കിലും സമ്മേളനങ്ങളുടെ കാലാവധി 12 മാസത്തിൽ കൂടരുത്.

16-ാം ലോക്‌സഭയിലൂടെ സ്‌പീക്കർ സ്ഥാനം വഹിച്ച രണ്ടാമത്തെ വനിത ആര് ?
സംസ്ഥാന അസ്സംബ്ലിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ആര് ?
According to the constitution of India, who certifies whether a particular bill is a money bill or not:
ഭക്ഷ്യസുരക്ഷ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന് ?