Challenger App

No.1 PSC Learning App

1M+ Downloads

പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ കണ്ടെത്തുക:

1.മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിൽ താഴെയായി സ്ഥിതി ചെയ്യുന്ന രണ്ട് ദളങ്ങളുള്ള ഗ്രന്ഥിയാണ് പിറ്റ്യൂട്ടറി ഗ്രന്ഥി.

2.നായക ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി ആണ് പിറ്റ്യൂട്ടറി ഗ്രന്ഥി.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

അന്തഃസ്രാവീഗ്രന്ഥികളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു കണക്കാക്കപ്പെടുന്ന ഗ്രന്ഥിയാണ് പീയൂഷഗ്രന്ഥി അഥവാ പിറ്റ്യൂട്ടറി ഗ്ലാൻഡ്. "മാസ്റ്റർ ഗ്ലാന്റ്" എന്നും അറിയപ്പെടുന്നു. 0.5 ഗ്രാം ഭാരവും 1 സെ.മീ. വ്യാസവുമുള്ള ഈ ഗ്രന്ഥി സ്ത്രീകളിൽ പുരുഷന്മാരിലുള്ളതിനേക്കാൾ അല്പം വലുതാണ്. ഹൈപ്പോതലാമസുമായി ഹൈപ്പോഫൈസിയൽ സ്റ്റോക്ക് വഴി ബന്ധപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥി ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന വാസോപ്രസ്സിൻ, ഓക്സിട്ടോസിൻ എന്നീ ഹോർമോണുകളെ താൽക്കാലികമായി സംഭരിക്കുന്നു.


Related Questions:

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന അന്തസ്രാവി ഗ്രന്ഥി ഏത്?
Antennal glands are the excretory structures in :
നിർജ്ജലീകരണ സമയത്ത് (Dehydration) ശരീരത്തിൽ എന്ത് ഹോർമോണാണ് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത്, ഇത് മൂത്രത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്?
ടൈപ്പ് 1 പ്രമേഹം (Type 1 Diabetes Mellitus) എന്ന അവസ്ഥയുടെ പ്രധാന കാരണം എന്താണ്?
കൊഴുപ്പിനെ ലഘു ഘടകങ്ങളായ ഫാറ്റി ആസിഡും ഗ്ലിസറോളും ആക്കി മാറ്റുന്ന എൻസൈം ഏതാണ് ?