App Logo

No.1 PSC Learning App

1M+ Downloads
പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്തു സംഭവത്തിന്റെ പേര് ?

Aബ്ലാക്ക് സൺഡേ

Bബ്ലഡ്ഡി സൺഡേ

Cറിബല്യസ് ഫ്രൈഡേ

Dബ്ലാക്ക് ഫ്രൈഡേ

Answer:

B. ബ്ലഡ്ഡി സൺഡേ

Read Explanation:

ബ്ലഡ്ഡി സൺഡേ

  • 1905 ജനുവരി 22ന്-ന് റഷ്യയിൽ തൊഴിലാളികൾക്ക് നേരെ ഭരണകൂടം നടത്തിയ പട്ടാള വെടിവയ്പ്പിൽ നൂറിലധികം പേർ കൊല്ലപ്പെട്ട സംഭവമാണ് രക്തപങ്കിലമായ ഞായറാഴ്ച (Bloody Sunday) എന്നറിയപ്പെടുന്നത്.
  • പെട്രോഗ്രാഡിലെ തൊഴിലാളികൾ സാർ ചക്രവർത്തിക്ക് ഒരു നിവേദനം നൽകുന്നതിന് വേണ്ടി പുരോഹിതനായ ഫാദർ ജോർജ് ഗാപ്പന്റെ നേതൃത്വത്തിൽ വിന്റർ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.
  • ആയുധങ്ങളൊന്നുമില്ലാതെ തികച്ചും സമാധാനപരമായി വന്ന ഈ മാർച്ചിന് നേരെ പട്ടാളക്കാർ വെടിയുതിർക്കുകയായിരുന്നു.
  • കർഷകരും തൊഴിലാളികളും അടങ്ങുന്ന അനവധി പേരാണ് ഇതിൽ കൊല്ലപ്പെട്ടത്.
  • ഈ സംഭവത്തെ തുടർന്ന് റഷ്യയിൽ അനേകം കലാപങ്ങൾ പൊട്ടിപുറപ്പെട്ടു.
  • 1917ലെ ഫെബ്രുവരി വിപ്ലവത്തിന് കാരണമായ മുഖ്യ സംഭവങ്ങളിലൊന്നാണിത്.

Related Questions:

തൊഴിലാളി യൂണിയനുകൾക്ക് നിയമപരമായ സ്വാതന്ത്ര്യം ലഭിച്ച വർഷം ?

Which of the following statements are incorrect regarding the 'Influence of Western ideas' in Russian Revolution?

1.The ideological basis of Russian Revolution was created by the western ideas like Liberty,Equality,Fraternity,democracy freedom of speech etc.

2.The Tsar regime tried to insulate Russian society from liberal ideals,but failed in it.

സാർ ചക്രവർത്തിമാരുടെ കൊട്ടാരമാണ് ?

റഷ്യയില്‍ നിലവിലിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബോള്‍ഷെവിക്ക് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമായിരുന്നു?

1.ഒന്നാംലോക യുദ്ധത്തില്‍ ശക്തമായി തുടർന്നു

2.ഭൂമി ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

3.ഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കി.

ലെനിൻ അന്തരിച്ച വർഷം ഏതാണ് ?