Challenger App

No.1 PSC Learning App

1M+ Downloads
പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്തു സംഭവത്തിന്റെ പേര് ?

Aബ്ലാക്ക് സൺഡേ

Bബ്ലഡ്ഡി സൺഡേ

Cറിബല്യസ് ഫ്രൈഡേ

Dബ്ലാക്ക് ഫ്രൈഡേ

Answer:

B. ബ്ലഡ്ഡി സൺഡേ

Read Explanation:

ബ്ലഡ്ഡി സൺഡേ

  • 1905 ജനുവരി 22ന്-ന് റഷ്യയിൽ തൊഴിലാളികൾക്ക് നേരെ ഭരണകൂടം നടത്തിയ പട്ടാള വെടിവയ്പ്പിൽ നൂറിലധികം പേർ കൊല്ലപ്പെട്ട സംഭവമാണ് രക്തപങ്കിലമായ ഞായറാഴ്ച (Bloody Sunday) എന്നറിയപ്പെടുന്നത്.
  • പെട്രോഗ്രാഡിലെ തൊഴിലാളികൾ സാർ ചക്രവർത്തിക്ക് ഒരു നിവേദനം നൽകുന്നതിന് വേണ്ടി പുരോഹിതനായ ഫാദർ ജോർജ് ഗാപ്പന്റെ നേതൃത്വത്തിൽ വിന്റർ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.
  • ആയുധങ്ങളൊന്നുമില്ലാതെ തികച്ചും സമാധാനപരമായി വന്ന ഈ മാർച്ചിന് നേരെ പട്ടാളക്കാർ വെടിയുതിർക്കുകയായിരുന്നു.
  • കർഷകരും തൊഴിലാളികളും അടങ്ങുന്ന അനവധി പേരാണ് ഇതിൽ കൊല്ലപ്പെട്ടത്.
  • ഈ സംഭവത്തെ തുടർന്ന് റഷ്യയിൽ അനേകം കലാപങ്ങൾ പൊട്ടിപുറപ്പെട്ടു.
  • 1917ലെ ഫെബ്രുവരി വിപ്ലവത്തിന് കാരണമായ മുഖ്യ സംഭവങ്ങളിലൊന്നാണിത്.

Related Questions:

"കൃഷിഭൂമി കർഷകന്, പട്ടിണിക്കാർക്ക് ഭക്ഷണം, അധികാരം തൊഴിലാളികൾക്ക്, സമാധാനം എല്ലാപേർക്കും" എന്നത് ഏത് വിപ്ലവവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ?
ഫെബ്രുവരി വിപ്ലവം നടന്ന വർഷം ഏതാണ് ?

റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ആധുനിക റഷ്യയുടെ ശില്പി എന്നറിയപ്പെടുന്നത് പീറ്റർ ചക്രവർത്തിയാണ് 
  2. സെന്റ് പീറ്റേഴ്സ്ബർഗ് നഗരം സ്ഥാപിച്ച റഷ്യൻ ചക്രവർത്തി - വ്ലാഡിമിർ  രണ്ടാമൻ 
  3. റഷ്യയുടെ പാശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ച ചക്രവർത്തി - ഇവാൻ  അഞ്ചാമൻ 
  4. വാം വാട്ടർ പോളിസി എന്ന വിദേശനയം കൊണ്ടുവന്നത് - വ്ലാഡിമിർ  രണ്ടാമൻ  
റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി ആരായിരുന്നു ?

പ്രക‍ൃതിവിഭവങ്ങളാല്‍ സമ്പന്നമായിരുന്ന റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് കര്‍ഷകരും തൊഴിലാളികളും ദുരിതപൂര്‍ണമായ ജീവിതം നയിക്കേണ്ടി വന്നു. എന്തുകൊണ്ട്?.താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ കാരണങ്ങൾ കണ്ടെത്തുക:

1.സര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭരണം.

2.കുറഞ്ഞ ഉല്പാദനം കര്‍ഷകരുടെ വരുമാനത്തെ ബാധിച്ചു.

3.കര്‍ഷകരുടെ നികുതിഭാരം വര്‍ധിച്ചു.

4.വ്യവസായങ്ങള്‍ വിദേശികള്‍ നിയന്ത്രിച്ചു.