App Logo

No.1 PSC Learning App

1M+ Downloads
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം

Aചങ്ങനാശ്ശേരി

Bഇരവിപേരൂർ

Cകോട്ടയം

Dഎറണാകുളം

Answer:

B. ഇരവിപേരൂർ

Read Explanation:

  • പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം ഇരവിപേരൂർ

  • പൊയ്കയിൽ യോഹന്നാൻ (1879-1939)

  • പൊയ്കയിൽ യോഹ ന്നാന്റെ ജന്മസ്ഥലം ഇരവിപേരൂർ (പത്തനംതിട്ട)

  • പൊയ്കയിൽ യോഹ നാന്റെ ബാല്യ കാല നാമം കൊമാരൻ (കുമാരൻ)

  • അധഃസ്ഥിത വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തി നായി അറിവിനെയും ആത്മീയതയെയും യോജിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്

  • പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ (PRDS, 1909) പ്രസ്ഥാനത്തിന് നേതൃത്വം നൽകി

  • സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത പൊയ്കയിൽ യോഹന്നാൻ

  • 'പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെടു നവോത്ഥാന നായകൻ

  • പൊകയിൽ യോഹന്നാൻ അവശതയനുഭവിക്കുന്ന തന്റെ വിഭാഗത്തി ന്റെ മോചനത്തിനായി “അടിലഹള' എന്ന് അറിയ യപ്പെടുന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽ കി

  • പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം -കുമാര ഗുരുദേവൻ

  • ഒന്നാം ലോകയുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്ത് നിന്ന് കുളത്തൂർ കുന്നിലേക്ക് യുദ്ധ വിരുദ്ധ ജാഥ നടത്തി

  • പൊയ്കയിൽ യോഹന്നാൻ യുദ്ധ വിരുദ്ധ ജാഥയുടെ മുദ്രാവാക്യം "സമാധാനം, ലോകത്തിന് സമാധാനം'

  • ക്രിസ്തു മതത്തിൽ നിന്നുള്ള വിവേചനത്തിന്റെ പ്രതിഷേധമായി പൊയ്കയിൽ യോഹന്നാൻ ബൈബിൾ കത്തിച്ച സ്ഥലം - വാകത്താനം (1906)

  • ഒരു ജനതയുടെ അടിമാനുഭവങ്ങളും ദുരിത ങ്ങളും, സങ്കടങ്ങളും അമർഷങ്ങളും ഉൾക്കൊ ള്ളിച്ചിരിക്കുന്ന പാട്ടുകളിലൂടെയും പ്രഭാഷണ ങ്ങളിലൂടെയും പൊയ്കയിൽ യോഹന്നാൻ ആശയങ്ങൾ പ്രചരിപ്പിച്ചു.


Related Questions:

Who established Islam Dharma Paripalana Sangam?
The social reformer who was also known as' Pulayan Mathai' was ?
തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത് ?
Who founded an organisation called 'Samathwa Samajam"?
ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം ഏത് ?