App Logo

No.1 PSC Learning App

1M+ Downloads
പോലീസ് ഉദ്യോഗസ്ഥനോ ഒരു മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന (ഒരു മജിസ്ട്രേറ്റല്ലാത്ത) ഏതെങ്കിലും ആളോ തെളിവ് ശേഖരിക്കുന്നതിനായി BNSS-ൻ കീഴിൽ നടത്തുന്ന എല്ലാ നടപടികളും അറിയപ്പെടുന്നത്

Aഅന്വേഷണം ("Investigation")

Bഅന്വേഷണ വിചാരണ ("Inquiry")

Cതെളിവെടുപ്പ്

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

A. അന്വേഷണം ("Investigation")

Read Explanation:

Section 2(1)(l) : "Investigation" (അന്വേഷണം) എന്നതിൽ, പോലീസ് ഉദ്യോഗസ്ഥനോ ഇതിലേക്ക് ഒരു മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന (ഒരു മജിസ്ട്രേറ്റല്ലാത്ത) ഏതെങ്കിലും ആളോ തെളിവ് ശേഖരിക്കുന്നതിനായി ഈ നിയമസംഹിതയിൻ കീഴിൽ നടത്തുന്ന എല്ലാ നടപടികളും ഉൾപ്പെടുന്നു;

വിശദീകരണം : ഒരു പ്രത്യേക നിയമത്തിലെ വ്യവസ്ഥകൾ ഈ സംഹിതയിലേതുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ പ്രത്യേക നിയമത്തിലെ വ്യവസ്ഥകളാണ് നിലനിൽക്കുക.


Related Questions:

ചിലവസ്തു‌ക്കൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് ഉള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) പുതുക്കിയ രണ്ടാം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ?
കൊഗ്നൈസബിൾ കുറ്റങ്ങൾ പോലീസ് തടയേണ്ടതാണ് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ബലാൽസംഗത്തിനിരയായ ആളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNSS സെക്ഷൻ 191 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഏതെങ്കിലും കോടതിയിലേക്കു പോകുന്ന വഴിക്ക്, യാതൊരു പരാതിക്കാരനോടോ, സാക്ഷിയോടോ ഒരു പോലീസ് ഉദ്യോഗസ്ഥനെ അനുഗമിക്കാൻ ആവശ്യപ്പെടുകയോ അയാളെ അനാവശ്യമായ തടഞ്ഞുവയ്ക്കലിനോ അസൗകര്യത്തിനോ വിധേയനാക്കുകയോ, താൻ ഹാജരാകുന്നതിന് തൻ്റെ സ്വന്തം ബോണ്ട് അല്ലാത്ത ഏതെങ്കിലും ജാമ്യം കൊടുക്കാൻ അയാളോട് ആവശ്യപ്പെടുകയോ ചെയ്യാൻ പാടുള്ളതല്ല:
  2. എന്നാൽ 190-ാം വകുപ്പിൽ നിദേശിച്ചതുപോലെ ഹാജരാകാനോ ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കാനോ ഏതെങ്കിലും പരാതിക്കാരനോ സാക്ഷിയോ വിസമ്മതിക്കുന്നുവെങ്കിൽ, പോലീസ് സ്റ്റേഷന്റെ ചാർജുള്ള പോലീസ് ഉദ്യോഗസ്ഥന് അയാളെ കസ്റ്റഡിയിൽ മജിസ്ട്രേറ്റിന്റെ അടുക്കൽ അയയ്ക്കാവുന്നതും, മജിസ്ട്രേറ്റിന്, അയാൾ അങ്ങനെയുള്ള ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കുന്നതുവരെയോ കേസിന്റെ വാദം പൂർത്തിയാക്കുന്നതു വരെയോ അയാളെ കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കാവുന്നതുമാണ്.