Challenger App

No.1 PSC Learning App

1M+ Downloads
പോലീസ് ഉദ്യോഗസ്ഥന് മജിസ്ട്രേറ്റിൽ നിന്നുള്ള ഉത്തരവ് കൂടാതെയും, വാറൻ്റ് കൂടാതെയും ഒരാളെ അറസ്റ്റ് ചെയ്യാവുന്ന സന്ദർഭങ്ങളെ പറ്റി വിവരിക്കുന്ന BNSS-ലെ വകുപ് ഏതാണ്?

ABNSS section-35 (1)

BBNSS section-35(2)

CBNSS section-35(3)

DBNSS section-35(4)

Answer:

A. BNSS section-35 (1)

Read Explanation:

BNSS Section 35-When police may arrest without warrant(പോലീസിന് എപ്പോൾ വാറൻ്റ് കൂടാതെ അറസ്റ്റ് ചെയ്യാമെന്ന്)

BNSS സെക്ഷൻ 35 (1) പ്രകാരം ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന് മജിസ്ട്രേറ്റിൽ നിന്നുള്ള ഉത്തരവ് കൂടാതെയും, വാറൻ്റ് കൂടാതെയും ഒരാളെ അറസ്റ്റ് ചെയ്യാവുന്ന സന്ദർഭങ്ങൾ,

a.ഒരു പോലീസുദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിൽ ഒരു കോഗ്നൈസബിൾ കുറ്റം ചെയ്യുന്ന വ്യക്തിയോ

b.താഴെപ്പറയുന്ന നിബന്ധനകൾ, അതായത്:-

          i) പരാതിയുടെയോ വിവരത്തിന്റെയോ സംശയത്തിന്റെയോ അടിസ്ഥാനത്തിൽ അങ്ങനെയുള്ള ആൾ കുറ്റം ചെയ്തെന്ന് വിശ്വസിക്കാൻ പോലീസ് ഓഫീസർക്ക് കാരണമുണ്ടായിരിക്കുകയും,

        ii) പോലീസ് ഓഫീസർക്ക് -

a)  എന്തെങ്കിലും കൂടുതൽ കുറ്റം ചെയ്യുന്നതിൽ നിന്ന് അങ്ങനെയുള്ള ആളെ തടയുന്നതിനോ, അല്ലെങ്കിൽ

b) കുറ്റത്തിന്റെ ശരിയായ അന്വേഷണത്തിനോ, അല്ലെങ്കിൽ

c) കുറ്റത്തിന്റെ തെളിവ് മറയ്ക്കുന്നതിന് കാരണ മാകുന്നതിൽ നിന്നോ ഏതെങ്കിലും രീതിയിൽ അങ്ങനെയുള്ള തെളിവ് നശിപ്പിക്കുന്നതിൽ നിന്നോ അങ്ങനെയുള്ള ആളെ തടയാനോ, അല്ലെങ്കിൽ

d)കേസിന്റെ വസ്‌തുതകളോടു ബന്ധപ്പെട്ട ഏതെങ്കിലും ആൾക്ക്, കോടതിക്കോ പോലീസുദ്യോഗസ്ഥനോ അങ്ങനെയുള്ള വസ്തുതകൾ തടയുന്നതിൽ നിന്ന് അയാളെ പിന്തിരിപ്പിക്കുന്നതിനായി എന്തെങ്കിലും പ്രലോഭനമോ ഭീഷണിയോ വാഗ്ദാനമോ നടത്തുന്നതിൽ നിന്ന് അങ്ങനെയുള്ള ആളെ തടയാനോ, അല്ലെങ്കിൽ

e) അങ്ങനെയുള്ള ആൾ അറസ്റ്റ് ചെയ്യപ്പെടാത്ത പക്ഷം, ആവശ്യപ്പെടുമ്പോൾ കോടതിയിലുള്ള അയാളുടെ സാന്നിധ്യം ഉറപ്പുവരുത്താനാവാതിരിക്കുന്നതിനാലോ,

 

c.അറസ്റ്റ് ആവശ്യമാണെന്ന് പോലീസുദ്യോഗസ്ഥന് ബോധ്യപ്പെടുകയും അങ്ങനെയുള്ള അറസ്റ്റ് നടത്തുമ്പോൾ പോലീസുദ്യോഗസ്ഥൻ അയാളുടെ കാരണങ്ങൾ ലിഖിതമായി റിക്കോർഡ് ചെയ്യുക എന്നത് നിറവേറ്റപ്പെടുകയാണെങ്കിൽ, പിഴയോടു കൂടിയോ അല്ലാതെയോ ഏഴുവർഷത്തിൽകൂടിയതോ ഏഴുവർഷത്തോളമാകാവുന്നതോ ആയ ഒരു കാലത്തേക്ക് തടവിന് ശിക്ഷിക്കാവുന്ന ഒരു കോണൈസബിൾ കുറ്റം

  • താൻ ചെയ്തിട്ടുണ്ടെന്ന് തനിക്കെതിരായ ന്യായമായ പരാതി ബോധിപ്പിക്കപ്പെട്ടിരിക്കുകയോ വിശ്വസനീയമായ വിവരം ലഭിച്ചിരിക്കുകയോ ന്യായമായ സംശയം ഉണ്ടായിരിക്കുകയോ ചെയ്യുന്നവനോ,

  •  എന്നാൽ, ഉപവകുപ്പിലെ വ്യവസ്ഥകളിൻ കീഴിൽ, ഒരാളുടെ അറസ്റ്റ് ആവശ്യപ്പെടാത്ത എല്ലാ കേസുകളിലും അറസ്റ്റ് ചെയ്യാതിരിക്കുന്നതിനുള്ള കാരണങ്ങൾ പോലീസുദ്യോഗസ്ഥൻ ലിഖിതമായി റിക്കോർഡാക്കേണ്ടതാണ്.

d. നിയമസംഹിതയിൻ കീഴിലോ, സ്റ്റേറ്റ് ഗവൺമെന്റിന്റെ ഉത്തരവു വഴിയോ കുറ്റക്കാരനെന്ന് വിളംബരം ചെയ്യപ്പെട്ടിരിക്കുന്ന വ്യക്തിയോ അല്ലെങ്കിൽ

e.തന്റെ കൈവശത്തിൽ കളവു മുതലാണെന്ന് ന്യായമായി സംശയിക്കപ്പെടാവുന്ന ഏതെങ്കിലും സാധനം സംബന്ധിച്ച് താൻ ഒരു കുറ്റം ചെയ്തതായി ന്യായമായി സംശയിക്കപ്പെടുകയോ, അല്ലെങ്കിൽ

f.ഒരു പോലീസ് ഉദ്യോഗസ്ഥനെ അയാളുടെ കർത്തവ്യ നിർവ്വഹണത്തിൽ തടസ്സപ്പെടുത്തുകയോ, നിയമപരമായ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയോ, രക്ഷപ്പെടുവാൻ ശ്രമിക്കുകയോ ചെയ്യുന്ന വ്യക്തിയോ അല്ലെങ്കിൽ

g.ഇന്ത്യൻ യൂണിയന്റെ ഏതെങ്കിലും സായുധ സേനയിൽ നിന്ന് ഒളിച്ചോടിയ ആളാണെന്ന് (Deserter) ന്യായമായി സംശയിക്കപ്പെടുകയോ, അല്ലെങ്കിൽ

h.ഇന്ത്യയിൽ വച്ച് ചെയ്യുകയാണെങ്കിൽ

  • കുറ്റമായി ശിക്ഷിക്കപ്പെടുമായിരുന്നതും കുറ്റവാളികളുടെ പ്രത്യർപ്പണം സംബന്ധിച്ച് ഏതെങ്കിലും നിയമത്തിൻ കീഴിലോ മറ്റു വിധത്തിലോ,

  • ഇന്ത്യയിൽ വച്ച് പിടിക്കപ്പെടുവാനോ,

  • കസ്റ്റഡിയിൽ തടഞ്ഞു വയ്ക്കപ്പെടുവാനോ, തന്നെ ബാധ്യസ്ഥനാക്കുന്നതും,

  • ഇന്ത്യയ്ക്കു വെളിയിലുള്ള ഏതെങ്കിലും സ്ഥലത്തു വച്ച് ചെയ്‌തതുമായ ഏതെങ്കിലും കൃത്യത്തിൽ ബന്ധപ്പെട്ടിരിക്കുന്നവനോ അല്ലെങ്കിൽ

  • താൻ അങ്ങനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് എതിരായി ന്യായമായ പരാതി ബോധിപ്പിക്കപ്പെട്ടിരിക്കുകയോ വിശ്വസനീയമായ വിവരം ലഭിച്ചിരിക്കുകയോ ന്യായമായ സംശയം ഉണ്ടായിരിക്കുകയോ ചെയ്യുന്നവനോ, അല്ലെങ്കിൽ

i. മോചിപ്പിക്കപ്പെട്ട കുറ്റസ്ഥാപനം ചെയ്യപ്പെട്ടവനായിരിക്കെ 356-ാം വകുപ്പ്, (5)-ാം ഉപ വകുപ്പിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടം ലംഘിക്കുന്നവനോ

j.മറ്റ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള അഭ്യർത്ഥന.


Related Questions:

BNSS Section 37 പ്രകാരം ശരിയായ പ്രസ്താവനകൾ ഏവ?

  1. അറസ്റ്റു ചെയ്ത വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കണം.
  2. അറസ്റ്റു ചെയ്തവരുടെ വിവരങ്ങൾ ജില്ലാ ആസ്ഥാനങ്ങളിലും എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രദർശിപ്പിക്കേണ്ടതില്ല.
  3. ഡിജിറ്റൽ രീതിയിൽ പ്രതികളുടെ വിവരങ്ങൾ സംഭരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യണമെന്ന് BNSS സെക്ഷൻ 37 നിർദ്ദേശിക്കുന്നു.
  4. അറസ്റ്റു ചെയ്തവരുടെ പേരുകളും വിലാസവും ചാർജ് ചെയ്‌ത കുറ്റകൃത്യത്തിന്റെ സ്വഭാവവും പോലീസിന്റെ സ്വകാര്യ രേഖകളിൽ മാത്രം സൂക്ഷിക്കേണ്ടതാണ്.
    തദ്ദേശാതിർത്തികൾക്കു പുറത്തു നടത്തുന്ന സമൻസിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    സെർച്ച് വാറന്റുകൾ അധികാരപ്പെടുത്തിക്കൊടുക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    ആത്മഹത്യ മുതലായവ പോലീസ് അന്വേഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?
    An assembly of 15 persons is likely to cause disturbance of the public peace. Which of the following act cannot be done by an officer in charge of a Police Station if the members do not disperse even after a command to disperse?