App Logo

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസുകാർ 'പള്ളിപ്പുറം കോട്ട' പണികഴിപ്പിച്ച വർഷം ഏത് ?

A1503

B1505

C1518

D1523

Answer:

A. 1503

Read Explanation:

പള്ളിപ്പുറം കോട്ട

  • ഇന്ത്യയിൽ യൂറോപ്യർ ആദ്യമായി നിർമ്മിച്ച കോട്ട
  • എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
  • 1503-ൽ പോർച്ചുഗീസുകാരാണ്  ഈ കോട്ട നിർമ്മിച്ചത്.
  • രണ്ടാം പോർച്ചുഗീസ് വൈസ്രോയിയും കോളനി വത്കരണത്തിന്റെ സ്ഥാപകനുമായ അൽ ബുക്കർക്കാണ് ഇത് പണിതത്.
  • മാനുവൽ കോട്ട,വൈപ്പിൻ കോട്ട, ആയക്കോട്ട എന്നൊക്കെ ഇതിന് പേരുണ്ട്.
  • 1663-ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി.
  • ഡച്ചുകാർ ഈ കോട്ട 1789-ൽ തിരുവിതാംകൂർ രാജ്യത്തിനു വിറ്റു.
  • കാർത്തിക തിരുനാളാണ് പള്ളിപ്പുറം കോട്ട, കൊടുങ്ങല്ലൂർ കോട്ട എന്നിവ 1789ൽ ഡച്ചുകാരിൽ നിന്നും വിലയ്ക്ക് വാങ്ങിയത്.
  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകം എന്ന ബഹുമതിയും പള്ളിപ്പുറം കോട്ടയ്ക്കാണ്.

Related Questions:

വാസ്കോഡ ഗാമ വൈസ്രോയിയായി ഇന്ത്യയിൽ എത്തിയ വർഷം ഏതാണ് ?
കേരളത്തിൽ ഫ്രഞ്ചുകാരുടെ വ്യാപാരകേന്ദ്രം എവിടെയായിരുന്നു ?
പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര്?
'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം രചിച്ചത് ആര് ?
ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവത്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി ആര് ?