Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിയ്ക്ക് പ്രാധാന്യം നൽകുന്ന പ്രകൃതിവാദത്തിന്റെ രൂപം ഏത് ?

Aജൈവിക പ്രകൃതിവാദം

Bഭൗതിക പ്രകൃതിവാദം

Cസാമൂഹിക പ്രകൃതിവാദം

Dയാന്ത്രിക പ്രകൃതിവാദം

Answer:

B. ഭൗതിക പ്രകൃതിവാദം

Read Explanation:

പ്രകൃതിവാദം (Naturalism)

  • പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നിരുന്ന മറ്റൊരു വിദ്യാഭ്യാസ സമീപനമാണ് പ്രകൃതിവാദം൦ 
  • പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ദർശനമാണ് പ്രകൃതിവാദം. 
  • മനുഷ്യൻ ഒരു സമൂഹജീവിയോ സമൂഹത്തിന്റെ ഭാഗമോ അല്ല. മറിച്ച് മനുഷ്യൻ പ്രകൃതിയുടെ അംശം മാത്രമാണ് എന്ന് പ്രകൃതിവാദികൾ വിശ്വസിക്കുന്നു. 
  • റുസ്സോ, സ്‌പെൻസർ, ലാമാർക്ക്, ഡാർവിൻ തുടങ്ങിയവരാണ് പ്രകൃതിവാദത്തിന്റെ ഉപജ്ഞാതാക്കൾ.

 

പ്രകൃതിവാദത്തിന്റെ വിവിധ രൂപങ്ങളും പ്രാധാന്യവും

  • യാന്ത്രിക ( Mechanical ) പ്രകൃതിവാദം - മനുഷ്യനെ യന്ത്രമായി കണക്കാക്കുന്നു
  • ജൈവിക ( Biological ) പ്രകൃതിവാദം - മനുഷ്യനെ ജൈവീക വസ്തുവായി കണക്കാക്കുന്നു. 

പരിവർത്തന പരിതസ്ഥിതികളോട് പൊരുത്തപ്പെട്ട് പോകാനും വേണ്ടി വന്നാൽ അവയോട് മല്ലിട്ട് ജയിക്കാനും വ്യക്തിയെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസമാണ് ജൈവിക പ്രകൃതിവാദം 

ഡാർവിന്റെ പരിണാമ സിദ്ധാന്തത്തോട് ബന്ധപ്പെട്ടിരിക്കുന്നത് ജൈവശാസ്ത്രീയ പ്രകൃതിവാദമാണ്.

  • ഭൗതിക ( Physical ) പ്രകൃതിവാദം - പ്രകൃതിയ്ക്ക് പ്രാധാന്യം നൽകുന്നു

Related Questions:

Compensatory education is meant for
According to Piaget, cognitive development occurs through which of the following processes?
Which method of teaching among the following does assure maximum involvement of the learner?
Select the major benefit of an open book exam.
Bruner's educational approach primarily aims to: