Challenger App

No.1 PSC Learning App

1M+ Downloads
പ്രക്രിയാനുബന്ധനത്തിൽ സ്കിന്നർ ഊന്നൽ നൽകിയത് ?

Aപ്രതികരണങ്ങളുടെ ശക്തിക്ക്

Bപ്രതികരണങ്ങളുടെ ആവർത്തനത്തിന്

Cചോദകങ്ങളുടെ ശക്തിക്ക്

Dചോദകങ്ങളുടെ ആവർത്തനത്തിന്

Answer:

B. പ്രതികരണങ്ങളുടെ ആവർത്തനത്തിന്

Read Explanation:

പ്രവർത്തനാനുബന്ധ സിദ്ധാന്തം / പ്രക്രിയാനുബന്ധനം (Theory of Operant Conditioning):

 

 

   പാവ്ലോവിന്റെ S-R ബന്ധത്തിന് പകരം, R-S ബന്ധത്തിനും, പ്രബലനത്തിനും (Reinforcement) ഊന്നൽ നൽകിയ സിദ്ധാന്തമാണ് പ്രവർത്തനാനുബന്ധന സിദ്ധാന്തം. ഈ സിദ്ധാന്തം മുന്നോട്ട് വെച്ചത് സകിന്നരാണ്

 

സ്കിന്നറിന്റെ സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങൾ:

  1. പ്രതികരണം (Response)
  2. ചോദകം (Stimulus)
  3. പ്രബലനം (Reinforcement)

 

സ്കിന്നറിന്റെ സിദ്ധാന്തത്തിലെ സവിശേഷതകൾ:

  1. സ്കിന്നറിന്റെ സിദ്ധാന്തത്തിലെ കേന്ദ്രബിന്ദു, പ്രബലനം (Reinforcement) ആണ്.  
  2. അഭിലഷണീയമായ ഒരു പ്രതികരണം ഉണ്ടായാൽ, ഉടൻ തന്നെ നൽകപ്പെടുന്ന ചോദകത്തെ, പ്രബല ചോദകമെന്നറിയപ്പെടുന്നു. ഈ പ്രക്രിയയെ പ്രബലനം എന്നും പറയുന്നു.
  3. ഒരു പ്രതികരണത്തിന്റെ ആവർത്തനത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ് പ്രബലനം.
  4. പ്രബലനത്തെ ബലപ്പെടുത്തുകയാണ് ഓരോ ചോദകവും ചെയ്യുന്നത്.

 

സ്കിന്നർ പ്രബലനത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു.

  1. ധന പ്രബലനം (Positive Reinforcement)
  2. ഋണ പ്രബലനം (Negative Reinforcement)

 

 

ധന പ്രബലനം (Positive Reinforcement):

      ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി, തൃപ്തികരമായ ഒരു ചോദകം നൽകുന്നു.

ഉദാഹരണം:

  1. ക്ലാസിൽ നൽകുന്ന പ്രശംസകളും, അംഗീകാരവും പഠനത്തിന് നൽകുന്ന ധനപ്രബലനമാണ്.  
  2. മികച്ച ഉല്പാദന ക്ഷമതയുടെ അടിസ്ഥാനത്തിൽ ഫാക്ടറിയിലെ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു.

ഋണ പ്രബലനം (Negative Reinforcement):

     അസുഖകരമായ ചോദകം നീക്കം ചെയ്ത്, പ്രതികരണ സാധ്യത വർദ്ധിപ്പിക്കുന്നു.

ഉദാഹരണം:

       യൂണിറ്റ് ടെസ്റ്റിൽ നല്ല സ്കോർ നേടുന്ന കുട്ടികളെ പാഠഭാഗം പകർത്തിക്കൊണ്ട് വരാനുള്ള അസൈൻമെന്റിൽ നിന്ന് ടീച്ചർ ഒഴിവാക്കുന്നു.

 

 


Related Questions:

What does Vygotsky refer to as the distance between what a child can do independently and what they can do with help?
ശിശു വികാരങ്ങളിൽ പെട്ടെ ഒരു വികാരമാണ് ആവൃത്തി. ആവൃത്തി എന്നാൽ :
മനഃശാസ്ത്ര പഠനങ്ങളിൽ ക്ഷേത്രസിദ്ധാന്തം (Field Theory) അവതരിപ്പിച്ചതാര്?
'തിങ്കിംഗ് ആൻഡ് സ്പീച്ച്' ആരുടെ രചനയാണ് ?
Which disorder is characterized by repetitive behaviors and difficulty in social communication?