പ്രതലബലത്തിന്റെ SI യൂണിറ്റ് പ്രസ്താവിക്കുക?
AN/M
BJ/M²
CJ
Dഡൈൻ
Answer:
A. N/M
Read Explanation:
- ജലോപരിതലത്തിലെ കണികകൾ പരസ്പരം ആകർഷിക്കപ്പെടുന്നതുമൂലം ജലോപരിതലം ഒരു പാട പോലെ വലിഞ്ഞുനിൽക്കുന്നു.
- ഇതിന് കാരണമായ ബലമാണ് പ്രതലബലം
- പ്രതലബലത്തിന് കാരണം ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കോഹിഷൻ ബലമാണ്
- കൊഹിഷൻ ബലം- ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് കൊഹിഷൻ ബലം .
- അഡ്ഹിഷൻ ബലം- വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് അഡ്ഹിഷൻ ബലം.
- അഡ്ഹിഷൻ ബലം കോഹിഷൻ ബലത്തേക്കാൾ കൂടുതൽ ആയാൽ കേശിക ഉയർച്ചയും മറിച്ചായാൽ കേശിക താഴ്ചയും അനുഭവപ്പെടും