Aസമതലദർപ്പണങ്ങൾ
Bപ്രിസം ദർപ്പണങ്ങൾ
Cഗോളീയദർപ്പണങ്ങൾ
Dലെൻസുകൾ
Answer:
C. ഗോളീയദർപ്പണങ്ങൾ
Read Explanation:
ഗോളീയദർപ്പണങ്ങൾ (Spherical mirrors)
സമതലങ്ങളിലേതുപോലെ വക്രതലങ്ങളിലും പ്രതിബിംബങ്ങൾ ഉണ്ടാകും.
പ്രതിപതന തലം ഗോളത്തിൻ്റെ ഭാഗമായിവരുന്ന ദർപ്പണങ്ങളാണ് ഗോളീയദർപ്പണങ്ങൾ (Spherical mirrors)
പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളെ കോൺകേവ് ദർപ്പണങ്ങൾ (Concave mirrors) എന്ന് പറയുന്നു.
പ്രതിപതന തലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയദർപ്പണങ്ങളെ കോൺവെക്സ് ദർപ്പണങ്ങൾ (Convex mirrors) എന്ന് പറയുന്നു.
ഗോളീയദർപ്പണങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ
ഒരു ഗോളത്തിൻ്റെ ഭാഗമാണ് ഗോളീയദർപ്പണം. ഈ ഗോളത്തിൻ്റെ കേന്ദ്രമാണ് വക്രതാകേന്ദ്രം (Centre of Curvature). C എന്ന അക്ഷരം കൊണ്ട് വക്രതാകേന്ദ്രം സൂചിപ്പിക്കുന്നു.
ഈ ഗോളത്തിൻ്റെ ആരത്തിനെ വക്രതാആരം (Radius of Curvature) എന്ന് വിളിക്കുന്നു. ഇത് വക്രതാകേന്ദ്രത്തിൽ നിന്നും ഗോളീയദർപ്പണത്തിൻ്റെ പ്രതിപന തലത്തിലേക്കുള്ള അകലമാണ്.
വക്രതാ കേന്ദ്രത്തിൽ നിന്നും ദർപ്പണത്തിലേക്ക് ഒരു രേഖ വരച്ചാൽ അത് ദർപ്പണത്തിനു ലംബമായിരിക്കും.
ഒരു ഗോളീയദർപ്പണത്തിൻ്റെ വൃത്താകൃതിയിലുള്ള പ്രതിപതനതലത്തിന്റെ വ്യാസത്തെ അപ്പെർച്ചർ (Aperture) എന്നാണ് പറയുന്നത്.
പ്രതിപതനതലത്തിനെ മധ്യബിന്ദുവിനെ പോൾ (P) എന്ന് വിളിക്കുന്നു.
വക്രതാകേന്ദ്രത്തിനെയും പോളിനെയും ബന്ധിപ്പിച്ചുകൊണ്ട് കടന്ന പോകുന്ന സാങ്കൽപിക നേർരേഖയാണ് ഗോളീയദർപ്പണത്തിൻ്റെ മുഖ്യ അക്ഷം (Principal Axis).
