App Logo

No.1 PSC Learning App

1M+ Downloads
പ്രതിഭാ പാട്ടീൽ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ?

A2002 - 2007

B2016 - 2020

C2012 - 2017

D2007 - 2012

Answer:

D. 2007 - 2012

Read Explanation:

  • രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ വനിതയും  2007 മുതൽ 2012 വരെ ഇന്ത്യയുടെ 12-മത് രാഷ്ട്രപതിയുമായിരുന്നു
  • 2007-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായിരുന്ന ഉപ-രാഷ്ട്രപതി ഭൈരോൺ സിംഗ് ഷഖാവത്തിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ 12-മത് രാഷ്ട്രപതിയായി പ്രതിഭ പാട്ടീൽ സ്ഥാനമേറ്റു
  • രാജസ്ഥാൻ ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പ്രതിഭ.
  • 2007-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അവതരിപ്പിച്ച ശിവരാജ് പാട്ടീൽ, കരൺ സിംഗ് എന്നിവരെ ഇടത് സഖ്യ കക്ഷികൾ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് അനുനയ സ്ഥാനാർത്ഥിയായിട്ടാണ് പ്രതിഭ പാട്ടീലിൻ്റെ പേര് ഉയർന്ന് വരുന്നത്.
  • 1967 മുതൽ 1985 വരെ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്ന പ്രതിഭ 1967 മുതൽ 1978 വരെയും 1980 മുതൽ 1985 വരെയും മഹാരാഷ്ട്ര സർക്കാരിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.

Related Questions:

നാഷണലിസ്സ്റ്റ് കോൺഗ്രസ് പാർട്ടി രൂപീകൃതമായ വർഷം ഏതാണ് ?
Which of the following best describes the legal phrase amicus curiae ?
രണ്ട് പ്രധാന പാർട്ടികൾ മാത്രം ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ സമ്പ്രദായം അറിയപ്പെടുന്ന പേരെന്ത് ?
' അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് ആരാണ് ?
ഏത് പാർട്ടിയുടെ ചിഹ്നമാണ് ' ഉദയസൂര്യൻ ' ?