Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരം അറിയപ്പെടുന്നത് ?

Aഅഭിപ്രേരണ

Bബുദ്ധി

Cഅഭിരുചി

Dവ്യക്തിത്വം

Answer:

C. അഭിരുചി

Read Explanation:

അഭിരുചി (Aptitude)

  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും. 

Related Questions:

ഭാഷാശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്നത് ?
DATB ൻറെ പൂർണ്ണരൂപം :
ഒരു കുട്ടിയെ അവന്റെ പരമാവധി നിലയിലെത്തിക്കാൻ മറ്റുള്ളവർ നൽകുന്ന സഹായം
"വായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം"- ഇത് ഏത് തരം പഠന വൈകല്യത്തിനാണ് കാരണമാകുന്നത് ?
Which among the following is the primary law of learning?