Challenger App

No.1 PSC Learning App

1M+ Downloads
പ്രവര അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?

Aഗോദാവരി

Bകൃഷ്ണാനദി

Cകാവേരി

Dമഹാനദി

Answer:

A. ഗോദാവരി

Read Explanation:

  • ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദിയാണു ഗോദാവരി  നദി.
  • " വൃദ്ധ ഗംഗ"യെന്നും "പഴയ ഗംഗ"യെന്നും അറിയപ്പെടുന്നു.
  • ഗംഗയേക്കാളും പ്രായം ചെന്ന നദിയാണ് ഇത് എന്നതാണിതിനു കാരണം.
  • ഗംഗ ഉദ്ഭവിക്കുന്ന ഹിമാലയത്തിനേക്കാൾ പഴക്കമുള്ള പർ‌വതമായ പശ്ചിമഘട്ടങ്ങളിൽ നിന്നാണ്‌ ഗോദാവരി ഉദ്ഭവിക്കുന്നതെന്നതാണീ നിഗമനത്തിനു കാരണം.
  • മൺസൂൺ കാലങ്ങളിൽ മാത്രം നിറഞ്ഞൊഴുകുന്ന നദിയാണു ഗോദാവരി.
  • ഡെക്കാൻ പീഠമേഖലയിൽ കാർഷികാവശ്യങ്ങൾക്കാണു ഗോദവരിയിലെ വെള്ളം കൂടുതലും പ്രയോജനപ്പെടുത്തുന്നത്.
  • ഗോദാവരിയുടെ നദീതട പ്രദേശം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പ്രദേശങ്ങളിലൊന്നാണ്.

പോഷക നദികൾ

  • ഇന്ദ്രാവതി
  • പ്രണാഹിതാ
  • വൈഗംഗ
  • വാർധ
  • മഞ്ജീര
  • കിന്നേരശാനി
  • ശിലെരു
  • ശബരി

Related Questions:

At which place Alakananda and Bhagirathi meets and take name Ganga ?
തഞ്ചാവൂർ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു ?

ശരിയായ പ്രസ്താവന ഏതാണ് ?

  1. യമുന , സത്ലജ് എന്നി നദികളുടെ ഇടയിലുള്ള ഭൂപ്രദേശമായിരുന്നു ഋഗ്വേദ സംസ്കാരങ്ങളുടെ കേന്ദ്ര സ്ഥാനം 
  2. ഋഗ്വേദത്തിൽ പ്രാധാന്യത്തോടെ പരാമർശിക്കുന്നതും ഇപ്പോൾ നിലവിലില്ലാത്തതുമായ നദിയാണ് സരസ്വതി 
  3. ഗംഗ നദിയെപ്പറ്റി ഋഗ്വേദത്തിൽ ഒരേഒരു തവണ മാത്രമാണ് പരാമർശിക്കുന്നത് 
  4. ആര്യന്മാർ ആദ്യമായി ഇന്ത്യയിൽ വാസമുറപ്പിച്ച പ്രദേശമാണ് - സപ്തസിന്ധു 
A rift valley in India :
ഇന്ത്യയിലെ ചുവന്നനദി എന്നറിപ്പെടുന്നത് ഏതു നദിയാണ്?