App Logo

No.1 PSC Learning App

1M+ Downloads
പ്രവൃത്തിയുടെ SI യൂണിറ്റ്, ജൂൾ (J) ആണ്. ഏത് വ്യക്തിയൊടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയത് ?

Aഓം ജൂൾ

Bഹെൻറി ജൂൾ

Cജെയിംസ് പ്രെസ്കോട്ട് ജൂൾ

Dഇവയൊന്നുമല്ല

Answer:

C. ജെയിംസ് പ്രെസ്കോട്ട് ജൂൾ

Read Explanation:

പ്രവൃത്തിയുടെ യൂണിറ്റ്:

Screenshot 2024-12-11 at 11.23.14 AM.png

  • പ്രവൃത്തിയുടെ യൂണിറ്റ് ന്യൂട്ടൻ മീറ്റർ ആണ്.

  • പ്രവൃത്തിയുടെ SI യൂണിറ്റ്, ജൂൾ (J) ആണ്.

  • ജെയിംസ് പ്രെസ്കോട്ട് ജൂളിനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയത്.

ജെയിംസ് പ്രെസ്കോട്ട് ജൂൾ (James Prescott Joule):

  • ജന്മരാജ്യം : ഇംഗ്ലണ്ട്

  • ജീവിത കാലം : 1818 - 1889

പ്രധാന സംഭാവനകളും നേട്ടങ്ങളും:

  • താപവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളെക്കുറിച്ച് മൗലിക ഗവേഷണങ്ങൾ നടത്തി.

  • വൈദ്യുതി പ്രവഹിക്കുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന താപവുമായി ബന്ധപ്പെട്ട സമവാക്യം കണ്ടെത്തി.

  • യാന്ത്രികോർജം, താപോർജം എന്നിവയുമായി ബന്ധപ്പെടുത്തിക്കൊണ്ട് താപഗതിക സിദ്ധാന്തം (First law of thermodynamics) രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

  • 1850 ൽ റോയൽ സൊസൈറ്റിയിലെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.


Related Questions:

ജലസംഭരണിയിൽ ശേഖരിച്ച് വച്ചിരിക്കുന്ന ജലത്തിന് ലഭ്യമായ ഊർജം ഏതാണ് ?
ഒരു വസ്തുവിൽ ബലം പ്രയോഗിച്ചതു മൂലം, വസ്തുവിന് ബലത്തിന്റെ ദിശയിലാണ് സ്ഥാനാന്തരമുണ്ടാവുന്നതെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി --- ആണ്.
വൈദ്യുതമോട്ടോറിലെ ഊർജമാറ്റം ?
പവറിന്റെ SI യൂണിറ്റ്
വസ്തുക്കൾക്ക് സ്ഥാനം മൂലമോ, കോൺഫിഗറേഷൻ മൂലമോ ലഭിക്കുന്ന ഊർജമാണ് ---.