Challenger App

No.1 PSC Learning App

1M+ Downloads
'പ്രവർത്തിച്ചു പഠിക്കുക' എന്ന തത്വം ആവിഷ്ക്കരിച്ചത് ?

Aജോൺ ഡ്യൂയി

Bഫ്രോബൽ

Cമഹാത്മാഗാന്ധി

Dമരിയ മോണ്ടിസ്സോറി

Answer:

A. ജോൺ ഡ്യൂയി

Read Explanation:

ജോൺ ഡ്യൂയി (John Dewey) (1859-1952)

  • ജീവിതം തന്നെ വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് മുമ്പോട്ട് വച്ച വിഖ്യാത ദാർശനികൻ - ജോൺ ഡ്യൂയി

 

  • ഉപയോഗപ്രദമായ എന്തും മൂല്യമുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന തത്വചിന്തകൻ - ജോൺ ഡ്യൂയി
  • "ജീവിതം നിരന്തരമായ പരീക്ഷണ പ്രക്രിയയാണ് അത് എപ്പോഴും കർമ്മനിരതമായിരിക്കണം” - ജോൺ ഡ്യൂയി

 

  • അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ പ്രയോഗവാദം (Pragmatism) എന്ന പേരിലാണ് പ്രശസ്തിയാർജിച്ചത്. 

 

  • യുക്തിചിന്തനത്തിനു പ്രാധാന്യം കൊടുത്ത തത്വചിന്തകൻ - ജോൺ ഡ്യൂയി  

 

  • “ഓരോ കുട്ടിയുടെയും നിലവിലുള്ള ശേഷി കളും നൈപുണികളും വ്യത്യസ്തമാവുമെന്നതു കൊണ്ടു തന്നെ പൊതുവായി പഠനോദ്ദേശ്യങ്ങൾ നിർണയിക്കുന്നത് ശരിയല്ല" - ജോൺ ഡ്യൂയി

 

ഡ്യുയിയുടെ പ്രധാന വിദ്യാഭ്യാസ ചിന്തകൾ 

  • കുട്ടിയുടെ അടിസ്ഥാന പ്രകൃതം സൃഷ്ടി പരവും, പ്രകടനപരവും ആകാംക്ഷ നിറഞ്ഞതുമാണ്. അത് പ്രയോജനപ്പെടുത്തുന്നതാവണം വിദ്യാഭ്യാസം.

 

  • സാമൂഹ്യ ജീവിതം ഏറ്റവും മികച്ചതാക്കാൻ വേണ്ട നൈപുണികളും ശേഷികളുമാണ് വിദ്യാഭ്യാസത്തിലൂടെ നാം സ്വായത്തമാക്കേണ്ടത്.

 

  • ജനാധിപത്യമാണ് ഫലപ്രദമായ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ശില, ജനാധിപത്യ പരിശീലന കളരികളാവണം വിദ്യാലയങ്ങൾ.
  • തുല്യതയും സഹകരണവുമാണ് ജനാധിപത്യത്തിന്റെ മുഖ്യആശയങ്ങൾ. വിദ്യാലയപ്രവർത്തനങ്ങളിൽ ഇത് പ്രകടമാവണം.

 

  • "ഉപയോഗയോഗ്യത" യാണ് ഡ്യൂയിയുടെ മുഖ്യ പാഠ്യപദ്ധതി പരിഗണന.

 

  • കുട്ടിയുടെ വികാസത്തിന്റെ ഓരോ ഘട്ടത്തിലും ഉള്ള ആവശ്യങ്ങളുമായി ബന്ധപ്പെടുത്തി പാഠ്യപദ്ധതി ക്രമീകരിക്കണം.

 

  • കുട്ടികളുടെ താൽപ്പര്യങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് അയവുള്ളതാവണം  പാഠ്യപദ്ധതി.
  • അനുഭവാധിഷ്ഠിതമാവണം പഠനം എന്നു ഡ്യൂയി നിഷ്ക്കർഷിച്ചു. (Knowledge gained through experience is best understood, more useful and retained longer)

 

  • പ്രശ്നപരിഹരണവും പ്രോജക്ടുകളുമാണ് പഠനരീതിയായി ഡ്യൂയി നിർദ്ദേശിച്ചത്.

 

നാം എപ്പോഴാണോ പ്രശ്നങ്ങളെ നേരിടുന്നത് അപ്പോൾ മാത്രമാണ് ചിന്തിക്കുന്നത്" - ജോൺ ഡ്യൂയി

 


Related Questions:

"മൃദുലത, ആലസ്യം തുടങ്ങിയ ദോഷങ്ങൾക്ക് കാരണമായി തീർന്നേക്കാവുന്ന സംഗീതത്തെ നാം വർജ്ജിക്കണം. അയോണിയൻ ക്രമവും ലിഡിയൻ ക്രമവും നാം ഉപേക്ഷിക്കണം" - ഈ നിരീക്ഷണം മുന്നോട്ടു വെച്ച വിദ്യാഭ്യാസ ചിന്തകൻ
നേടാനുള്ള അഭിപ്രേരണ സിദ്ധാന്തം ആവിഷ്കരിച്ചത് ?
What is one major advantage of year planning for teachers?
According to Gestalt psychology, what is the role of motivation in learning?
Which of the following best describes the Phi Phenomenon?