App Logo

No.1 PSC Learning App

1M+ Downloads
പ്രശ്നങ്ങളെ നിലവിലുള്ള സ്കീമകൾ ഉപയോഗിച്ച് പരിഹരിക്കുന്നത് ......................... എന്നറിയപ്പെടുന്നു.

Aസ്വാംശീകരണം

Bസംസ്ഥാപനം

Cഅനുരൂപീകരണം

Dഇതൊന്നുമല്ല

Answer:

A. സ്വാംശീകരണം

Read Explanation:

സ്വാംശീകരണം (Assimilation)

  • നിലവിലുള്ള സ്കീമകളെ ഉപയോഗിച്ച് പുതിയ  സ്കീമകളെ വ്യാഖ്യാനിക്കുന്ന പ്രക്രിയയാണ് - സ്വാംശീകരണം

 

  • പുതിയ അറിവുകളെ ഉള്ളിലേക്കെടുക്കുന്ന പ്രക്രിയയാണ് - സ്വാംശീകരണം


സംസ്ഥാപനം (Accommodation)

  • വൈജ്ഞാനിക ഘടനയിലേക്ക് പുതിയ സ്കീമകൾ കൂട്ടിച്ചേർത്തോ  നിലവിലുള്ള സ്കീമുകൾക്ക് മാറ്റം വരുത്തിയോ, പരിവർത്തനം നടത്തിയോ  പ്രശ്നങ്ങളെ പരിഹരിക്കുന്നതാണ് - സംസ്ഥാപനം (അധിനിവേശം/ സന്നിവേശം)

 

  • പിയാഷെയുടെ അഭിപ്രായത്തിൽ സ്വാംശീകരണവും സംസ്ഥാപനവും സന്തുലീകരണത്തിനുള്ള (Equilibration) മാർഗങ്ങളാണ്.
  • ഉടൻ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങൾ മനുഷ്യനിൽ വൈജ്ഞാനികമായ അസന്തുലിതാവസ്ഥ (cognitive disequilibrium) സൃഷ്ടിക്കുമ്പോൾ അവയെ തരണം ചെയ്ത് സന്തുലിതാവസ്ഥ (Equilibration) കൈവരിക്കുവാൻ സ്വാംശീകരണവും സംസ്ഥാപനവും സഹായിക്കുന്നു.


അനുരൂപീകരണം (ADAPTATION)

  • ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട് സ്കീമുകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയ -  അനുരൂപീകരണം

 

  • സ്വാംശീകരണം (Assimilation), സംസ്ഥാപനം (Accommodation) എന്നീ പ്രക്രിയകൾ വഴിയാണ് അനുരൂപീകരണം നടക്കുന്നത്.

Related Questions:

കുട്ടികളിൽ ക്രിയാത്മകത വളർത്താൻ പ്രയോജനപ്പെടുത്തുന്ന ക്ലാസ് റൂം പ്രവർത്തനം താഴെ പറയുന്നതിൽ ഏതാണ്?
ഒരു വസ്തുവിനെയോ വ്യക്തിയെയോ ആശയത്തെയും സ്വീകരിക്കാനോ തിരസ്കരിക്കാനുള്ള ഒരു വ്യക്തിയുടെ പ്രവണതയെ എന്ത് വിളിക്കുന്നു ?
കുട്ടികളിൽ കാണുന്ന ഒരു പെരുമാറ്റ വൈകല്യമാണ് :
ബാല്യകാല വികാരങ്ങളുടെ സവിശേഷത അല്ലാത്തത് ?
സർഗ്ഗ പ്രക്രിയയിലെ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?