Challenger App

No.1 PSC Learning App

1M+ Downloads
പ്രശ്നപരിഹരണ ചിന്തനത്തിലെ ആദ്യത്തെ തലം ?

Aദത്തശേഖരണം

Bപാരികല്പന രൂപീകരണം

Cനിഗമന ആവിഷ്കരണം

Dപ്രശ്നത്തെപ്പറ്റി ഉള്ള ബോധം

Answer:

D. പ്രശ്നത്തെപ്പറ്റി ഉള്ള ബോധം

Read Explanation:

പ്രശ്ന പരിഹരണ രീതി (Problem Solving Method )

  • കുട്ടി തൻ്റെ പഠന സന്ദർഭത്തിലോ ജീവിത സന്ദർഭത്തിലോ നേരിടുന്ന ഒരു പ്രശ്നത്തെ പരിഹരിക്കുന്നതിനുള്ള അവസരം ഒരുക്കുകയും പ്രശ്നം വിശകലനം ചെയ്ത് പരിഹാര പ്രവർത്തനങ്ങൾ നടത്തി പ്രശ്നം പരിഹരിക്കുകയും ചെയ്യുന്ന രീതി 
  • 1983 ൽ മേയർ (Mayor )ബഹുതലങ്ങളുള്ള ഒരു പ്രക്രിയയാണ് പ്രശ്ന പരിഹരണ രീതി എന്ന് നിർവ്വചിച്ചു 
  • ഇവിടെ പ്രശ്ന പരിഹാരകാൻ ,താൻ ഇപ്പോൾ നേരിടുന്ന പ്രശ്നവും മുൻ അനുഭവവും തമ്മിലുള്ള ബന്ധം കണ്ടെത്തി വേണം പരിഹാരത്തിനായി ശ്രമം തുടരുവാൻ.
  • 1984 ൽ ബ്രാൻസ്ഫോർഡ് &സ്റ്റയിൻ (Brandsford and Srein ) പ്രശ്ന പരിഹരണത്തിനായി ഐഡിയൽ മോഡൽ വികസിപ്പിച്ചു.
  • പ്രശ്ന പരിഹരണ രീതി അമൂർത്തമായാ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകമാണ് 
  • പ്രശ്ന പരിഹരണത്തിന് പുതിയ അറിവ് അനിവാര്യമാണ് 
  • പ്രശ്ന പരിഹരണ രീതി  പ്രതിഫലനാത്മക ചിന്ത ,യുക്തി ചിന്ത ,എന്നിവ വളർത്തുന്നതിന് സഹായിക്കും

 

  • ഒരു ക്ലാസ് റൂമിൽ പ്രശ്ന പരിഹരണ രീതി ഉപയോഗിക്കുന്നതിന് ടീച്ചർ താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടരണം.
  1. പ്രശ്‌നം എന്തെന്ന് നിർണ്ണയിക്കൽ 
  2. പ്രശ്നത്തെക്കുറിച്ചും പ്രശ്ന നിർധാരണത്തെക്കുറിച്ചും വിവിധ സ്രോതസ്സുകൾ ഉപയോഗിച്ചു മനസ്സിലാക്കൽ 
  3. പ്രശ്ന കാരണങ്ങളുടെ വിശകലനവും സാധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കലും 
  4. പരിഹാരങ്ങളുടെ ശക്തി ദൗർബല്യങ്ങളും ,ദൂര വ്യാപക ഫലങ്ങളും കണ്ടെത്തൽ 
  5. ലക്ഷ്യത്തിൽ എത്തുന്നതിന് ഏറ്റവും യോജിച്ച പരിഹാര മാർഗ്ഗം തിരഞ്ഞെടുക്കൽ 
  6. പരിഹാര മാർഗ്ഗത്തിൻ്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്‌ചയിക്കൽ 

Related Questions:

In Blooms Taxonomy of Educational objectives, the objective application.comes under :
Constructivism is one of the contributions of:
Hans Selye proposed the general adaptation syndrome (GAS) to describe the stages experienced in reaction to a stressor that brings about a stereotyped physiological response. What has been one change to the original theory ?
What IQ score is typically associated with a gifted child ?
Learning by insight theory is helping in: