Challenger App

No.1 PSC Learning App

1M+ Downloads
പ്രസന്നമായ കാലാവസ്ഥയെ സൂചിപ്പിക്കുന്ന മേഘങ്ങൾ ഏതാണ് ?

Aനിംബസ്

Bസ്ട്രാറ്റസ്

Cസിറസ്

Dകുമുലസ്

Answer:

D. കുമുലസ്

Read Explanation:

കുമുലസ് മേഘങ്ങൾ

  • ഉയർന്ന സംവഹനപ്രവാഹ ഫലമായി രൂപം കൊള്ളുന്ന തൂവൽക്കെട്ടുകൾ പോലുള്ള ലംബദിശയിൽ കൂടുതൽ വ്യാപിച്ചിരിക്കുന്ന മേഘങ്ങൾ

  • ക്വാളിഫ്ളവർ ആകൃതിയിലും ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെയും കാണപ്പെടുന്ന മേഘങ്ങൾ

  • പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ

  • പ്രസന്നമായ കാലാവസ്ഥ പ്രദാനം ചെയ്യുന്ന മേഘങ്ങൾ


Related Questions:

അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :

  • മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല 

  • സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.

  • വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല 

മിനിമം തെർമോമീറ്ററിനുള്ളിൽ മുകൾ ഭാഗത്ത് നിറച്ചിരിക്കുന്നത് :
അന്തരീക്ഷസ്ഥിതിയിലെ എല്ലാ വ്യതിയാനങ്ങളും സംഭവിക്കുന്ന അന്തരീക്ഷ പാളിയാണ് ?

മേഘാവൃതമായ ദിവസങ്ങളില്‍ താരതമ്യേന ഉയര്‍ന്ന അന്തരീക്ഷതാപം അനുഭവപ്പെടുന്നതെന്തു കൊണ്ട് ? ഇതിനെ അടിസ്ഥാനപ്പെടുത്തി താഴെപ്പറയുന്നവയിൽ ഒന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. അന്തരീക്ഷത്തിലെ നീരാവിയും മേഘങ്ങളും ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്നു.
  2. ഇത് ഭൗമവികിരണത്തെ തടയുകുയം ആഗിരണം ചെയ്യുകയും ചെയ്യുന്നതിനാല്‍ ഭൂമിയോടടുത്ത് കൂടുതല്‍ താപം നിലനില്‍ക്കുന്നു.