ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 54, 55 എന്നിവയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും അടങ്ങുന്ന ഇലക്ടറല്‍ കോളജ് രഹസ്യ ബാലറ്റിലൂടെയാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഉപരാഷ്ട്രപതിയെ പാര്‍ലമെന്റിലെ രണ്ട് സഭകളിലെ അംഗങ്ങളുംകൂടി രഹസ്യബാലറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു.