Challenger App

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത് ?

Aതൃശൂർ

Bആലപ്പുഴ

Cപത്തനംതിട്ട

Dകൊല്ലം

Answer:

B. ആലപ്പുഴ

Read Explanation:

  • തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിലാണ് പുരുഷന്മാർ അവതരിപ്പിക്കുന്ന വേലകളി അരങ്ങേറുന്നത്.
  • നായർ പട്ടാളത്തിന്റെ തലപ്പാവും പരമ്പരാ​ഗത വേഷവുമാണ് നർത്തകർ അണിയുക.
  • കൊമ്പ്, കുഴൽ, മദ്ദളം, ഇലത്താളം എന്നിവയുടെ താളത്തിനൊത്ത് വാളും പരിചയുമേന്തിയാണ് നൃത്തം. ചടുലതയാർന്ന ചുവടുകളാണ് വേലകളിയുടെ സവിശേഷത.
  • അമ്പലപ്പുഴയിലാണത്രെ വേലകളിയുടെ ഉത്ഭവം. ചെമ്പകശ്ശേരി പട്ടാളത്തിന്റെ തലവനായിരുന്ന മാത്തൂർ പണിക്കർ ജനങ്ങൾക്ക് ആയോധനകലയിലുളള താത്പര്യം കൂട്ടാനായാണ് വേലകളി പ്രചരിപ്പിച്ചതെന്നു കരുതുന്നു.
  • ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് അവതരിപ്പിക്കുന്ന സ്ഥിരം കലാരൂപങ്ങളിലൊന്നാണ് വേലകളി.

Related Questions:

വസൂരി പോലുള്ള സാംക്രമിക രോഗങ്ങൾ വരാതിരിക്കാനായി നടത്തുന്ന കേരളീയ അനുഷ്ഠാന കല ഏത്?
The most popular ritual art form of North Malabar :

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന അനുഷ്ഠാന കലാരൂപമാണ് മുടിയേറ്റ്
  2. തീയാട്ടിന് ഉപയോഗിക്കുന്ന പ്രധാന വാദ്യം പറയാണ്.
  3. ഭദ്രകാളിയുടെ ദാരിക വധമാണ് മുടിയേറ്റിന്റെ ഇതിവൃത്തം.

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

    1. കേരളത്തിലെ സുറിയാനി ക്രൈസ്തവർക്കിടയിൽ പ്രചാരത്തിലുള്ള നൃത്തരൂപമാണ്  ചവിട്ടുനാടകം 
    2. വടക്കൻ കേരളത്തിൽ നീലിയാട്ടം എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപമാണ് മുടിയാട്ടം
    3. മയിൽപ്പീലി തൂക്കം എന്നറിയപ്പെ ടുന്ന അനുഷ്ഠാനകലയാണ്  അർജ്ജുന നൃത്തം
      ഭൈരവിക്കോലം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?