Challenger App

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത് ?

Aതൃശൂർ

Bആലപ്പുഴ

Cപത്തനംതിട്ട

Dകൊല്ലം

Answer:

B. ആലപ്പുഴ

Read Explanation:

  • തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിലാണ് പുരുഷന്മാർ അവതരിപ്പിക്കുന്ന വേലകളി അരങ്ങേറുന്നത്.
  • നായർ പട്ടാളത്തിന്റെ തലപ്പാവും പരമ്പരാ​ഗത വേഷവുമാണ് നർത്തകർ അണിയുക.
  • കൊമ്പ്, കുഴൽ, മദ്ദളം, ഇലത്താളം എന്നിവയുടെ താളത്തിനൊത്ത് വാളും പരിചയുമേന്തിയാണ് നൃത്തം. ചടുലതയാർന്ന ചുവടുകളാണ് വേലകളിയുടെ സവിശേഷത.
  • അമ്പലപ്പുഴയിലാണത്രെ വേലകളിയുടെ ഉത്ഭവം. ചെമ്പകശ്ശേരി പട്ടാളത്തിന്റെ തലവനായിരുന്ന മാത്തൂർ പണിക്കർ ജനങ്ങൾക്ക് ആയോധനകലയിലുളള താത്പര്യം കൂട്ടാനായാണ് വേലകളി പ്രചരിപ്പിച്ചതെന്നു കരുതുന്നു.
  • ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് അവതരിപ്പിക്കുന്ന സ്ഥിരം കലാരൂപങ്ങളിലൊന്നാണ് വേലകളി.

Related Questions:

ഭൈരവിക്കോലം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
An intangible cultural heritage is a practice, representation, expression, knowledge or skill considered by UNESCO to be part of a place's cultural heritage. It comprises "nonphysical intellectual property, such as folklore, customs, beliefs, traditions, knowledge and language" in contrast to tangible heritage. Which is the Indian Intangible Cultural Heritage included in the UNESCO's list?
കണ്യാർകളി പ്രചാരത്തിലുള്ള ജില്ല ഏതാണ് ?
യുണെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ കേരളീയ കലാരൂപം
കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന ഏത് അനുഷ്ഠാന കലയുടെ മറ്റൊരു പേരാണ് മയിൽപ്പീലിത്തുക്കം ?