Challenger App

No.1 PSC Learning App

1M+ Downloads
പ്രീ-സ്കൂളുകളിൽ കളിരീതിയാണ് ബോധനരീതിയായി നടപ്പാക്കേണ്ടതെന്നും കളികൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതുമായ ദാർശനികൻ, വിദ്യാലയത്തെ ഉപമിച്ചത് :

Aജലാശയം

Bപൂന്തോട്ടം

Cമഴവില്ല്

Dവീട്

Answer:

B. പൂന്തോട്ടം

Read Explanation:

കളിരീതി (Playway method)

  • കളിരീതി (Playway method) യുടെ ഉപജ്ഞാതാവ് - ഫ്രോബൽ
  • ഫ്രോബലിന്റെ അഭിപ്രായത്തിൽ അച്ചടക്കത്തിനാവശ്യമുള്ള മൂല്യങ്ങൾ എല്ലാം കുട്ടികൾക്ക് ലഭിക്കുന്നത് - കളിയിലൂടെ
  • കുട്ടികളുടെ സൃഷ്ടിപരവും സൗന്ദര്യബോധപരവുമായ ശക്തികളെ വികസിപ്പിക്കാനും, ഇന്ദ്രിയ പരിശീലനത്തിനും വേണ്ടി ഫ്രോബൽ ബോധപൂർവ്വം സംവിധാനം ചെയ്ത കളിപ്പാട്ടങ്ങൾ അറിയപ്പെട്ടത് - സമ്മാനങ്ങൾ (ഗിഫ്റ്റ്സ്)
  • തടിപ്പന്തുകൾ, ചതുരക്കട്ടകൾ, വൃത്ത സ്തംഭങ്ങൾ, വിവിധ രൂപമാതൃകകൾ നിർമ്മിക്കാനുള്ള പാറ്റേണുകൾ എന്നിവയാണ് സമ്മാനങ്ങളിൽ ഉൾപ്പെടുന്നത്

കിന്റർഗാർട്ടൻ (ശിശുക്കളുടെ പൂന്തോട്ടം)

  • ഫ്രോബൽ സ്ഥാപിച്ച വിദ്യാലയം - കിന്റർഗാർട്ടൻ  (ശിശുക്കളുടെ പൂന്തോട്ടം) 

 

  • കിന്റർ ഗാർട്ടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് - ഫ്രഡറിക് ഫ്രോബൽ

 

  • ഫ്രോബലിന്റെ അഭിപ്രായത്തിൽ കിന്റർഗാർട്ടനിലെ അദ്ധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകൾ :-
    • ഗാനാത്മകത
    • അഭിനയപാടവം
    • ആർജ്ജവം
    • നൈർമല്യം 

Related Questions:

"കുട്ടികളിൽ ശരിയായ അഹംബോധവും ആത്മാഭിമാനവും ഉയർത്തുകയാണ് വിദ്യാ ഭ്യാസത്തിന്റെ ലക്ഷ്യം" എന്ന് വാദിച്ചത് ?
"വിദ്യാഭ്യാസം ഒരു കൂട്ടായ്മയാണ്. കുട്ടികളുടെ പരസ്പര സഹകരണത്തിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പഠനം മുന്നേറേണ്ടത്" എന്ന് നിർദ്ദേശിച്ചത് ?
താഴെപ്പറയുന്നവയിൽ പ്രീ-സ്കൂൾ കുഞ്ഞിൻ്റെ പ്രകൃതം അല്ലാത്തത് ഏത് ?
Bruner's concept of "scaffolding" is primarily associated with which of the following theories?

വിദ്യാഭ്യാസ സമീപനങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. പ്രകൃതിവാദം
  2. യാഥാർത്ഥ്യവാദം
  3. പ്രായോഗികവാദം