App Logo

No.1 PSC Learning App

1M+ Downloads
പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി ഉത്തരവു പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?

Aഗൗരി പാർവ്വതീഭായി

Bസേതു ലക്ഷ്മീഭായി

Cസ്വാതിതിരുനാൾ

Dശ്രീ ചിത്തിര തിരുനാൾ

Answer:

A. ഗൗരി പാർവ്വതീഭായി

Read Explanation:

റാണി ഗൗരി പാർവതിഭായ്(1815 -1829)

  • റിജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയ രണ്ടാമത്തെ വ്യക്തി
  • തിരുവിതാംകൂറിലെ ആദ്യ മുഴുവൻ സമയ റീജന്റ്
  • ലണ്ടന്‍ മിഷന്‍ സൊസൈറ്റി (LMS) നാഗര്‍കോവിലില്‍ പ്രവർത്തനം ആരംഭിച്ചത്‌ റാണിയുടെ കാലഘട്ടത്തിലാണ്

  • വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി
  • പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ തിരുവിതാംകൂർ ഭരണാധികാരി
  • ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച റാണി
  • തിരുവിതാംകൂറില്‍ എല്ലാവര്‍ക്കും പുര ഓടുമേയാന്‍ അനുവാദം നല്‍കി
  • തിരുവിതാംകൂറില്‍ കയറ്റുമതി - ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി
  •  സർക്കാർ നിർമാണപ്രവർത്തനങ്ങളിൽ വേതനം നൽകാതെ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി

  • വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തിരുവനന്തപുരത്തെ ജലപാതയായ പാർവതി പുത്തനാർ നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി 
  • സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങള്‍ അണിയാനുള്ള അടിയറപ്പണം എന്ന സമ്പ്രദായം അവസാനിപ്പിച്ച തിരുവിതാംകൂർ റാണി
  • 1821ൽ കോട്ടയത്ത് സി.എം.എസ് പ്രസ്സ് സ്ഥാപിതമായപ്പോൾ ഭരണാധികാരി 

 


Related Questions:

സ്വാതിതിരുനാളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നവരാത്രി സംഗീതോത്സവം ആരംഭിച്ചു.
  2. തിരുവിതാംകൂറിൽ ആദ്യ സെൻസസ് നടത്തി.
  3. സ്വാതിതിരുനാളിന്റെ സദസ്സിലെ ആസ്ഥാന ഗായകൻ ആയിരുന്നു വടിവേലു. 
  4. ഭക്തി മഞ്ജരി,  ഉത്സവപ്രബന്ധം, പത്മനാഭ ശതകം,  സ്യാനന്ദൂരപുരം വർണ്ണന പ്രബന്ധം  എന്നിവ സ്വാതിതിരുനാളിനെ പ്രശസ്തമായ കൃതികളാണ്. 

    ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ ?

    1. കോവിലകത്തും വാതുക്കൽ
    2. തൃശ്ശൂർ പൂരം ആരംഭിച്ചു
    3. കുളച്ചൽ യുദ്ധം നടന്നു
    4. കൂടൽ മാണിക്യക്ഷേത്രം പുതുക്കി പണിതു
      Who established a Huzur court in Travancore?
      തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്ന വർഷം ?
      Who proclaimed the Kundara proclamation?